KSDLIVENEWS

Real news for everyone

നെല്ലിക്കട്ടയിലെ പൊതുപ്രവർത്തകൻ കാട്ടുകൊച്ചി അബൂബക്കർ കോവിഡ് ബാധിച്ചു മരിച്ചു

SHARE THIS ON

നെല്ലിക്കട്ട: നെല്ലിക്കട്ടയിലെ പൊതുപ്രവർത്തകനും കോൺഗ്രസ് പ്രാദേശിക നേതാവുമായ കാട്ടുകൊച്ചി അബൂബക്കർ(78) കോവിഡ് ബാധിച്ചു മരിച്ചു . പനിയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചയോടെ മരണപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കട്ട യൂണിറ്റ് മുന്‍ പ്രസിഡണ്ടാണ്. ഏറെക്കാലമായി കോണ്‍ഗ്രസ് അതൃക്കുഴി ബൂത്ത് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. എതിര്‍ത്തോട് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ട്രഷററാണ്.
ഭാര്യ: ഖദീജ. മക്കള്‍: ആയിഷ, സാഹിറ, അസ്മ, ഷരീഫ്, റുഖിയ, സമീറ, റഷീദ്, മറിയ, മുസ്തഫ, റഫീഖ്. മരുമക്കള്‍: മുഹമ്മദ് പെര്‍ള, സി.പി. ദാരിമി പുണ്ടൂര്‍, ബഷീര്‍ ചൗക്കി, സമീര്‍ പള്ളത്തടുക്ക, സുഖയ്യ പൈക്ക, ആരിഫ ചേരൂര്‍, ഷാഹിന കോഴിക്കോട്, പരേതനായ ബഷീര്‍ കാട്ടുകൊച്ചി. സഹോദരിമാര്‍: പരേതരായ ബീഫാത്തിമ്മ പുത്തൂര്‍, ഖദീജ ഹജ്ജുമ്മ കാട്ടുകൊച്ചി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!