KSDLIVENEWS

Real news for everyone

ഐ.പി.എൽ 2020 ; ഇന്ന് പഞ്ചാബ് – ഹൈദരാബാദ് അരങ്ങേറ്റം

SHARE THIS ON

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടും . രാത്രി 7.30 ന് ( ഇന്ത്യൻ സമയം ) ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം . കഴിഞ്ഞ മത്സരങ്ങൾ തോറ്റാണ് രണ്ട് ടീമുകളുടേയും വരവ് . പഞ്ചാബ് ചെന്നെയോട് 10 വിക്കറ്റ് തോൽവി വഴങ്ങിയപ്പോൾ മുംബൈ ഇന്ത്യൻസിനോട് തോറ്റാണ് ഹൈദരാബാദിന്റെ വരവ് . ടൂർണമെന്റിൽ ബാറ്റിംഗ് ബൗളിംഗ് നിര ഫോമിലായിട്ടും കളിച്ച അഞ്ച് മത്സരങ്ങളിൽ നാലും തോറ്റ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് പഞ്ചാബ് . അതുകൊണ്ട് തന്നെ ഇന്ന് ജയം അനിവാര്യമാണ് . അഞ്ച് മത്സരങ്ങൾ കളിച്ച് രണ്ട് ജയം സ്വന്തമാക്കിയ ഹൈദരാബാദ് ആറാമതാണ് . ഓപ്പണർമാരായ രാഹുൽ , മായങ്ക് സഖ്യം ഫോമിലാണ് . മധ്യനിരയിൽ മാക്സ്വെൽ ഫോമിലെത്തിയിട്ടില്ല . ജിമ്മി നീഷവും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല . പകരക്കാരനായി ഗെയ്തൽ എത്തുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത് . നല്ല ബൗളിംഗ് നിരയെന്ന് പറയുമ്പോഴും ചെന്നൈയുടെ ഒരു വിക്കറ്റ് പോലും കുംബ്ലെയുടെ കുട്ടികൾക്ക് വീഴ്ത്താൻ
കഴിഞ്ഞില്ല ഞായറാഴ്ച നടന്ന മത്സരത്തിൽ . മറുവശത്ത് ഭുവനേശ്വർ കുമാർ പരിക്കേറ്റ് ഐപിഎല്ലിൽ നിന്ന് പുറത്തായത് ഹൈദരാബാദിന് തിരിച്ചടിയാണ് . സന്ദീപ് ശർമ്മ , ടി . നടരാജൻ , സിദ്ദാർഡ് കൗൾ എന്നിവർക്കും റാഷിദ് ഖാനും ഭുവിയുടെ അസാന്നിധ്യം ജോലിഭാരം വർദ്ധിപ്പിക്കും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!