KSDLIVENEWS

Real news for everyone

ഇസ്രായേലില്‍ ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ 150 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു.

SHARE THIS ON

ഇസ്രായേലില്‍ ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ 150 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു.

ആക്രമണത്തില്‍ 1100- ലധികം പേര്‍ക്ക് പരിക്കേറ്റെന്നും അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസ്സയില്‍ 198 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,600 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രായേല്‍ തടഞ്ഞു. ഇതു സംബന്ധിച്ച ഉത്തരവില്‍ ഇസ്രായേല്‍ ഊര്‍ജ മന്ത്രി ഒപ്പിട്ടു. എയര്‍ ഇന്ത്യ ഉള്‍പ്പെടെ പല വിദേശ വിമാന കമ്ബനികളും ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ഹമാസ് ഇസ്രായേലിനുള്ളില്‍ കയറി ആക്രമണം നടത്തിയത് വലിയ ഞെട്ടലാണുണ്ടാക്കിയത്. ഇസ്രയേലിന്റെ സമീപകാലത്തെ ഏറ്റവും വലിയ സുരക്ഷാവീഴ്ച കൂടിയാണിത്. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഒരുങ്ങുന്നത് ഗസ്സയെ ചോരയില്‍ മുക്കി പ്രതികാരം വീട്ടാൻ തന്നെയാണ്.

ഹമാസ് ഇസ്രായേലിനുള്ളില്‍ കയറി ആക്രമണം നടത്തിയത് വലിയ ഞെട്ടലാണുണ്ടാക്കിയത്. ഇസ്രയേലിന്റെ സമീപകാലത്തെ ഏറ്റവും വലിയ സുരക്ഷാവീഴ്ച കൂടിയാണിത്. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഒരുങ്ങുന്നത് ഗസ്സയെ ചോരയില്‍ മുക്കി പ്രതികാരം വീട്ടാൻ തന്നെയാണ്.

ഇസ്രയേലിനുള്ളില്‍ ഹമാസ് ആക്രമണം നടത്തിയ പ്രദേശങ്ങളില്‍ മണിക്കൂറുകളോളം സൈനികരോ ആരോഗ്യപ്രവര്‍ത്തകരോ എത്തിയില്ല. ആഭ്യന്തര രാഷ്ട്രീയത്തിലും അന്താരാഷ്ട്രതലത്തിലും നെതന്യാഹുവിന് വലിയ നാണക്കേടുണ്ടാക്കുന്നതാണ് ഹമാസിന്റെ ഈ ആക്രമണം. ലോകത്തെ ഏറ്റവും വലിയ രഹസ്യാന്വേഷണ സംവിധാനവും സൈനികസംവിധാനങ്ങളുമുള്ള ഇസ്രായേല്‍ ഇന്ന് ശരിക്കും പകച്ചു.

നിലവില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്ന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് ഒറ്റയക്ക്

ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. തീവ്രജൂത സംഘടനകളുടെ പിന്തുണയോടെയാണ് ഭരണം. ജുഡീഷ്യറിയെ വരുതിയിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. കഴിഞ്ഞ മാസങ്ങളില്‍ ഗസ്സയിലും ഇസ്രായേലിലും ആക്രമണങ്ങള്‍ നടത്തിയത് ജനങ്ങളുടെ പ്രതിഷേധത്തെ തണുപ്പിക്കാൻ കൂടിയായിരുന്നു. അതിനിടയിലാണ് ഈ ആക്രമണം നെതന്യാഹു സര്‍ക്കാരിന്റെ തലക്കുമീതെ ഇടിത്തീ വീഴ്ത്തിയത്.

ഗസ്സയില്‍ ചോരപ്പുഴ ഒഴുക്കി ഇതിന് പകരംവീട്ടാനാകും നെതന്യാഹുവിന്റെ പടയൊരുക്കം. യുദ്ധമാണ് നടക്കുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി കഴിഞ്ഞു. അമേരിക്കയും പാശ്ചാത്യ ചേരിയും ഇസ്രായേലിനെ പിന്തുണച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ നേരിടുന്ന എല്ലാ ക്രൂരതകള്‍ക്കും മറുപടിയായാണ് ഈ സൈനിക നടപടിയെന്ന് ഹമാസ് പ്രഖ്യാപിച്ചു. ഗസ്സയിലെ ഇസ്രായേല്‍ അതിക്രമങ്ങളിലുള്ള മൗനം അന്താരാഷ്ട്ര സമൂഹം അവസാനിപ്പിക്കണമെന്നും അവസാനിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. ഏതായിരുന്നാലും ലോകരാജ്യങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ഈ മേഖലയിലെ വലിയ മനുഷ്യക്കുരുതിക്കാകും വരും ദിവസങ്ങള്‍ സാക്ഷ്യം വഹിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!