ഇസ്രയേല്‍-ഫലസ്തീൻ സംഘര്‍ഷം രൂക്ഷമാവുന്നു; കൊല്ലപ്പെട്ടത് 450ലധികം പേര്‍

ഗസ്സ സിറ്റി: ഇസ്രയേല്‍-ഫലസ്തീൻ പ്രദേശങ്ങളില്‍ വ്യാപക ആക്രമണങ്ങളും കുരുതിയും തുടരുന്നു. ഇന്നലെ മാത്രംഇരുപക്ഷത്തും 450 ഏറെ പേരാണ് കൊല്ലപ്പെട്ടത്.
മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കുണ്ട്. വിജയം വരെ പോരാട്ടം തുടരുമെന്ന് ഇസ്രയേലും ഹമാസും വ്യക്തമാക്കി.ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
റോക്കറ്റാക്രമണത്തോടൊപ്പം ഇസ്രയേല്‍ പ്രദേശങ്ങളിലേക്ക് പോരാളികളെ അയച്ചും ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ് ഇന്നലെ നടത്തിയ സൈനിക നടപടിയുടെ ആഘാതത്തില്‍ നിന്ന് ഇസ്രയേല്‍ നേതൃത്വം ഇനിയും മോചിതമായില്ല. ആക്രമണത്തില്‍ 250 പേര്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 1100ന് മുകളിലാണ്. ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത് 232 ഫലസ്തീനികളാണ്. 1697 പേര്‍ക്ക് പരിക്കേറ്റു.
ഇന്നു പുലര്‍ച്ചയും ഗസ്സക്കു മേല്‍ ഇസ്രായേല്‍ സൈന്യത്തിെൻറ വ്യോമാക്രമണം തുടര്‍ന്നു. യഹ്‌യ അല്‍ സിൻവര്‍ ഉള്‍പ്പെടെ ഹമാസ് നേതാക്കളുടെ ഗസ്സ വസതികളിലും സൈന്യം ബോംബിട്ടു.
ബോംബിട്ടു. ഇതിനു മറുപടിയായി തെല്‍അവീവിന് നേര്‍ക്ക് 150 ഓളം മിസൈലുകള്‍ ഹമാസ് തൊടുത്തുവിട്ടു. ചില മിസൈലുകള്‍ കെട്ടിടത്തില്‍ പതിച്ച് നാശനഷ്ടം ഉണ്ടായി.
ഇസ്രായേലിനുള്ളില്‍ ഇരുപതിലേറെ കേന്ദ്രങ്ങളില്‍ ഹമാസ് പോരാളികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഹമാസ് പോരാളികള്‍ ബന്ദികളാക്കിയ നിരവധി സൈനികരെയും സാധാരണക്കാരെയും മോചിപ്പിക്കാനുള്ള ഇസ്രായേല്‍ സൈനികനീക്കം ഇനിയും വിജയിച്ചിട്ടില്ല. ഉയര്‍ന്ന ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നിരവധി സൈനികര്‍ തങ്ങളുടെ സുരക്ഷിത കസ്റ്റഡിയിലാണെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി. അധിനിവേശ ശക്തിക്കെതിരെ നിര്‍ണായക പോരാട്ടം ആരംഭിച്ചതേയുള്ളൂവെന്നാണ് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ വ്യക്തമാക്കിയത്. ഭീകരര്‍ക്കെതിരായ വ്യാപകയുദ്ധത്തിന് അമേരിക്കൻ പ്രസിഡൻറ് ബൈഡൻ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു.