ഗാസയിലേക്കുള്ള വൈദ്യുതി തടഞ്ഞ് ഇസ്‌റാഈല്‍; ഹമാസിനൊപ്പം ചേര്‍ന്ന് ലെബനാന്‍, ആക്രമണം ശക്തമാക്കി

ജറുസലേം: ഹമാസിനൊപ്പം ചേര്‍ന്ന് ഇസ്‌റാഈലിനെതിരെ ആക്രമണം ശക്തമാക്കി ലെബനാന്‍. ഇസ്‌റാഈലിന്റെ വടക്കന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് ലെബനാന്‍ ആക്രമണം.
ലെബനാനിലെ സായുധ സംഘമായ ഹിസ്ബുല്ലയാണ് ഹമാസിന് പിന്തുണ നല്‍കുന്നത്. ലബനാനില്‍ നിന്ന് ഹില്ബുല്ല ഇസ്‌റാഈലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചു. ഇതിന് തിരിച്ചടിയായി ഷെല്ലാക്രമണം നടത്തിയെന്ന് ഇസ്‌റാഈലും സ്ഥിരീകരിച്ചു.
മൂന്നു രാജ്യങ്ങളുടേയും അതിര്‍ത്തിക്ക് സമീപമുള്ള മൂന്നു രാജ്യങ്ങളും ഒരുപോലെ ആവകാശപ്പെടുന്ന ഭൂമിയായ മൗണ്ട് ഡോവ് ഏരിയയിലാണ് വെടിവെപ്പ് നടന്നതെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയുടെ വക്താവ് പറഞ്ഞു.
ഗസ്സയിലെ 420 ഇടങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. നിരവധി പേരെ ഹമാസ് ബന്ദികളാക്കിയതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഗസ്സയിലെ ഏഴ് പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിയണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. അതിനിടെ ഗസ്സയിലേക്കുള്ള
വൈദ്യുതി ഇസ്രയേല്‍ വിച്ഛേദിച്ചു. ചരക്കുനീക്കവും തടഞ്ഞിട്ടുണ്ട്.ഭക്ഷണ സാധനങ്ങളും ചികിത്സാ സഹായങ്ങളും തടയുമെന്ന് ഭീഷണിയുണ്ട്.
അതിനിടെ ഹമാസിന്റെ ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന് പേരിട്ട സൈനിക നടപടിയില്‍ ഇതുവരെ 250 ലധികം പേര്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍സൈന്യം അറിയിച്ചു. 1500നടുത്ത് ഇസ്രാഈലികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ഇസ്രാഈല്‍ സൈനികരെ ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്. ഉയര്‍ന്ന സൈനിക നേതാക്കളടക്കം തങ്ങളുടെ സുരക്ഷിത കസ്റ്റഡിയിലാണെന്ന് ഹമാസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇസ്‌റാഈല്‍ആരംഭിച്ചിട്ടുണ്ട്.