KSDLIVENEWS

Real news for everyone

വിവാദങ്ങള്‍ക്ക് പിന്നാലെ പി.വി അൻവര്‍ ഇന്ന് നിയമസഭയിലെത്തും, ഇരിക്കേണ്ടത് പ്രതിപക്ഷ നിരയില്‍ ഏറ്റവും പിന്നിലായിട്ട്

SHARE THIS ON

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ നിലമ്ബൂർ എംഎല്‍എ പി.വി അൻവർ ഇന്ന് നിയമസഭയില്‍ എത്തും. എല്‍ഡിഎഫ് പാർലമെൻററി പാർട്ടിയില്‍ നിന്ന് ഒഴിവാക്കിയതിനു ശേഷം ആദ്യമായിട്ടാണ് പി.വി അൻവർ സഭയില്‍ എത്തുന്നത്.

പാർലമെന്ററി പാർട്ടിയില്‍ നിന്ന് ഒഴിവാക്കി എന്ന എല്‍.ഡി.എഫിന്റെ കത്ത് സ്പീക്കർക്ക് ലഭിച്ചിട്ടുണ്ട്.

പ്രതിപക്ഷ നിരയില്‍ ഏറ്റവും പിന്നിലായിട്ടാണ് അൻവറിന്റെ ഇരിപ്പിടം നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ഇരിപ്പിടം മാറ്റി നല്‍കണമെന്ന് അൻവർ ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ലെന്ന് സ്പീക്കർ രേഖാമൂലം അൻവറിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സ്വതന്ത്രനായതോടെ അൻവറിന് സഭയില്‍ സംസാരിക്കാനുള്ള സമയവും കുറയും. മൂന്ന് മണിക്കൂർ ചർച്ചയില്‍ ഒരു മിനിറ്റാണ് സ്വന്തന്ത്രർക്ക് സാധാരണ കിട്ടുക. അൻവറിനോടുള്ള ഭരണ പ്രതിപക്ഷത്തിന്റെ നിലപാട് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!