റിയാദ് എയര്‍ ഈ മാസം ചിറകുവിടര്‍ത്തും: ആദ്യ സര്‍വീസ് ലണ്ടനിലേക്ക്

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്ബനിയായ റിയാദ് എയർ തങ്ങളുടെ ആദ്യ വാണിജ്യ സർവീസ് ഈ മാസം 26ന് ആരംഭിക്കും.
റിയാദില്‍ നിന്ന് ലണ്ടനിലേക്കാണ് ആദ്യ വിമാനം പറന്നുയരുക. തുടർന്ന് ദുബൈ അടക്കമുള്ള നഗരങ്ങളിലേക്കും സർവീസുകള്‍ ആരംഭിക്കുമെന്ന് കമ്ബനി സിഇഒ ടോണി ഡഗ്ലസ് അറിയിച്ചു. കൂടാതെ ഇന്ത്യയിലേക്കും ഈ വർഷം തന്നെ കമ്ബനി സർവീസ് ആരംഭിച്ചേക്കും. റിയാദ് എയർ മീഡിയ വിഭാഗം അധികൃതർ ഇത് മീഡിയവണിനോട് സ്ഥിരീകരിച്ചു. മുംബൈയിലേക്കാകും ആദ്യ സർവീസ് നടത്തുക.
പ്രീമിയം സേവനങ്ങളോടെ ബോയിങ് വിമാനങ്ങളുമായാണ് റിയാദ് എയർ പറക്കാനൊരുങ്ങുന്നത്. ഇതിനൊപ്പം ഫ്രാൻസിലേക്കും യുഎസിലേക്കും സർവീസുണ്ട്. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങളുമായാണ് സർവീസ് തുടങ്ങുക. ഇതില്‍ ഒരെണ്ണം വാടകക്ക് എടുത്തതാണ്. 39 ബോയിങ് 787-9 വിമാനങ്ങള്‍ ബോയിങില്‍ നിന്നും വേഗത്തില്‍ എത്തിക്കാനാണ് റിയാദ് എയറിന്റെ ഓർഡർ. അഞ്ച് വർഷത്തിനകം നൂറിലേറെ രാജ്യങ്ങളിലേക്ക് സർവീസുണ്ടാകും. ഇതിനായി 124 വിമാനങ്ങള്‍ ഘട്ടം ഘട്ടമായി സൗദിയിലെത്തും. ബോയിങില്‍ നിന്നും കാലതാമസമുണ്ടായാല്‍ വാടകക്കെടുത്തും സർവീസ് നടത്തും. ഖത്തർ എയർവേയ്‌സ്, എമിറേറ്റ്‌സ് എന്നിവയെ പോലെ പ്രീമിയം സർവീസുകള്‍ ഉള്‍പ്പെടുത്തിയാകും റിയാദ് എയർ പറക്കുക. കേരളത്തിലേക്കുള്‍പ്പെടെ അടുത്ത ഘട്ടങ്ങളില്‍ സർവീസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
വിഷൻ 2030ന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ 2023-ല്‍ പ്രഖ്യാപിച്ച വിമാനക്കമ്ബനിയാണ് റിയാദ് എയർ. തലസ്ഥാനമായ റിയാദിനെ ലോകത്തിലെ പ്രധാനപ്പെട്ട ഒരു വ്യോമയാന കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. 2030-ഓടെ ലോകമെമ്ബാടുമുള്ള 100ലധികം നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്. ഇതിനായി 72 ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങള്‍ക്ക് കമ്ബനി ഓർഡർ നല്‍കിയിട്ടുണ്ട്. ദുബൈ എയർ ഷോയിലും പാരിസ് എയർ ഷോയിലും റിയാദ് എയറിന്റെ ആകർഷകമായ ഡിസൈനുകള്‍ ഇതിനകം പ്രദർശിപ്പിച്ചിരുന്നു.

