ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റി സ്വരൂപ്പിച്ച ബൈത്തു റഹ്‌മ ധന സഹായം ചൗക്കി കുന്നിൽ ഗ്രീൻ സ്റ്റാർ കമ്മിറ്റിക്ക് കൈമാറി

ദുബായ്: വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാമു കീഴൂരിന്റെ അധ്യക്ഷതയിൽ ദേരാ ദുബായിലുള്ള
തോട്ടിൽ അബ്ദുറഹ്മാൻ വസതിയിൽ നടന്ന ചടങ്ങിൽ തല ചായ്ക്കാൻ പാർപ്പിടമില്ലാത്ത അവസ്ഥയിൽ സാമ്പത്തികപരമായി വളരെ കഷ്ടത അനുഭവിക്കുന്ന ചൗക്കി കുന്നിലെ ഒരു വ്യക്തിയുടെ ബൈത്തു റഹ്‌മ നിർമ്മാനത്തിന് വേണ്ടി
ചൗക്കി മേഖല ജിസിസി കമ്മിറ്റി സ്വരൂപ്പിച്ച തുക.
ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി.
മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ ചൗക്കി കുന്നിൽ ഗ്രീൻ സ്റ്റാർ കമ്മിറ്റി പ്രതിനിധി സാബിത് ചൗകിക്ക് കൈമാറി.
ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റി നിലവിൽ വന്നതിന് ശേഷം മേഖലയിലെ കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് വേണ്ടി വീട് നിർമ്മാണത്തിനും ആതുര സേവന രംഗത്തും മറ്റു ക്ഷേമ കാര്യങ്ങൾക്കും ഓരോ മാസവും നിരവധി സഹായങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
പാവപ്പെട്ടവരുടെ കണ്ണീരൊപ്പി കൊണ്ടുള്ള സഹായ ഹസ്തങ്ങൾ കൈമാറുന്നതിലുടെ
കമ്മിറ്റിയുടെ ചൗക്കി മേഖലയിലുള്ള പ്രവർത്തനം ഏറെ ജന ശ്രദ്ധ നേടിയിരിക്കുന്നു.
കമ്മിറ്റിക്ക് മുമ്പിൽ വരുന്ന സഹായ ഹസ്തങ്ങളെ കൈ നിറയെ സഹായിച്ചു കൊണ്ട് അവരുടെ ആഗ്രഹം പൂർത്തീകരിച്ചു കൊടുക്കലാണ്.
സംഘടനയുടെ രീതി.
ആ രീതി തുടർന്ന് കൊണ്ടെരിക്കുന്നു.
ഇതു പോലുള്ള പ്രവർത്തനം കൊണ്ടാണ് ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നത് .
യോഗം അബ്ദുൽ റഹ്‌മാൻ തോട്ടിൽ ഉൽഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ സ്വാഗതം പറഞ്ഞു.
സാബിത് ചൗക്കി,തഹ്സി മൂപ്പ, ജംഷീദ് മൂപ്പ, ബീരാൻ ഐവ, റൗഫ് അർജാൽ, തുടങ്ങിയവർ പ്രഭാഷണം നടത്തുകയും കമ്മിറ്റിയുടെ പ്രവർത്തനത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
ട്രഷറർ നസീർ ഐവ നന്ദിയും പറഞ്ഞു

