സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന് 560 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് . ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,660 രൂപയും പവന് 37,280 രൂപയുമായി.തിങ്കളാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നു വിലവര്‍ധിച്ചത്. രാജ്യാന്തര വിലയിലുണ്ടായ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.
കഴിഞ്ഞദിവസം വിലയില്‍ 1.7ശതമാനത്തോളം വിലവര്‍ധിച്ചിരുന്നു. ഡോളര്‍ തളര്‍ച്ചയിലായതാണ് സ്വര്‍ണവിപണിക്ക് കരുത്തായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,064 നിലവാരത്തിലാണ്.

