KSDLIVENEWS

Real news for everyone

2024 ലെ പാരിസ് ഒളിമ്പിക്സിൽ ബ്രേക്ക് ഡാൻസും .

SHARE THIS ON

ലണ്ടന്‍: 2024 ലെ പാരിസ് ഒളിമ്ബിക്സില്‍ ബ്രേക്ക് ഡാന്‍സ് അടക്കമുള്ള നാല് ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി. ബ്രേക്ക്ഡാന്‍സിനൊപ്പം സര്‍ഫിങ്, സ്‌കേറ്റ് ബോര്‍ഡിങ്, സ്‌പോര്‍ട്‌സ് ക്ലൈംബിങ് എന്നിവ ഉള്‍പ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി അംഗീകാരം നല്‍കിയതായി ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാച്ച്‌ പറഞ്ഞു.

2024 പാരീസ് ഒളിമ്ബിക്‌സിനെ കോവിഡാനന്തര ലോകത്തിന് കൂടുതല്‍ അനുയോജ്യമാക്കുകയാണെന്നും ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ചെലവും സങ്കീര്‍ണതയും കുറച്ച്‌ യുവാക്കളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും തോമസ് ബാച്ച്‌ പറഞ്ഞു.329 ഇനങ്ങളിലായി 10500 കായിക താരങ്ങളാകും പാരിസ് ഒളിമ്ബിക്‌സിലുണ്ടാകുക. പുരുഷ വനിത കായിക താരങ്ങളുടെ എണ്ണം തുല്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!