KSDLIVENEWS

Real news for everyone

Covid_19
ഒമാനില്‍ 211 പേര്‍ക്ക് കൂടി കൊവിഡ് ; 214 പേർക്ക് മുക്തി ; രണ്ടു മരണം.

SHARE THIS ON

മസ്കത്ത് : ഒമാനിൽ രണ്ടുപേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു . 211 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 125,326 ആയി . ആകെ 1454 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് .പുതിയതായി 214 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട് . രാജ്യത്ത് ഇതുവരെ 116720 പേരാണ് രോഗമുക്തരായത് . രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.1 ശതമാനമാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത് . ഇപ്പോൾ 143 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട് . ഇവരിൽ 72 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!