കുമ്പള റെയിൽവേ സ്റ്റേഷൻ ഡിവിഷനിൽ ആവേശം വിതറി യുഡിഎഫ് പ്രചാരണം; പ്രചാരണത്തിരക്കിൽ അഷ്‌റഫ് കർള

കാസറഗോഡ്: ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് കുമ്പള റെയിൽവേ സ്റ്റേഷൻ ഡിവിഷനിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഷ്റഫ് കർളയുടെ പ്രചരണം വൈവിധ്യങ്ങളാർന്ന പ്രവർത്തനങ്ങളിലൂടെ ഏറെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിലെ കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ വികസന പ്രവർത്തനങ്ങൾ മുൻനിർത്തി കൊണ്ടാണ് അഷ്റഫ് കർള വീണ്ടും ജനവിധി തേടുന്നത്.
ഇനി തീപാറും
തെരഞ്ഞെടുപ്പാവേശം..
വോട്ടെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ
അഞ്ച് വർഷക്കാലം വികസനരംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റത്തിന് നേതൃത്വം നൽകിയ കാസറഗോഡ് ന്റെ സ്വന്തം അഷ്റഫ് കർള ജില്ലയിലെ തന്നെ ഏറ്റവും മികവാർന്ന ജനപ്രതിനിധികളിൽ ഒരാളാണ്.
കലാകായിക സാംസ്കാരിക രംഗങ്ങളിലെ അഷ്റഫ് കർളയുടെ വേറിട്ട പ്രവർത്തനങ്ങൾ ജാതി മത രാഷ്ട്രീയ വ്യത്യാസമന്യേ എല്ലാവരും അംഗീകരിക്കുന്നതാണ്.
അഷ്‌റഫ് കർള ആത്മവിശ്വാസത്തിന്റെ അടിസ്ഥാനമെന്ന് പറയാൻ കാരണവും ഇതാണ്.
പോസിറ്റീവ് രാഷ്ട്രീയവും വികസനവുമാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന ആശയം എന്നതാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
ഇതുരണ്ടുമാണ് ജനങ്ങൾ ഇരു കയ്യും നീട്ടി അദ്ദേഹത്തെ സ്വീകരിക്കാൻ കാരണവും.
വോട്ടർമാർ നല്ല ഭൂരിപക്ഷം നൽകി തന്നെ അദ്ദേഹത്തെ വിജയിപ്പിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല എന്ന് തന്നെയാണ് പ്രചരണ പ്രവർത്തനങ്ങൾക്കിടയിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത്.
ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ പറ്റുന്ന അപൂർവ്വ നേതാക്കന്മാരിൽ ഒരാളാണ് അഷറഫ് കരള എന്ന് പരക്കെ സംസാര വിഷയമുണ്ട്.
കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ ഇപ്രാവശ്യവും വിജയിച്ച കയറാൻ കഴിയും എന്നാണ് യുഡിഎഫ് വൃത്തങ്ങൾ വിലയിരുത്തുന്നത്.
അഷ്റഫ് കർളയിലൂടെ മികച്ച സ്ഥാനാർഥിയെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതാക്കൾ.
കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയും എന്നാണ് അഷ്റഫ് പറയുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണപരിചയം മുതൽക്കൂട്ടാക്കിക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നേറുവാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
യുഡിഎഫിന്റെ കെട്ടുറപ്പും ഐക്യവും ആത്മവിശ്വാസമേറ്റുന്നു.
യുവത്വം, ഭരണപരിചയം, ബഹുജന സംഘടന പ്രവർത്തനങ്ങളിലൂടെ ആർജിച്ച അനുഭവ സമ്പത്ത് ഇതെല്ലാം ഈ തെരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യും എന്നു തന്നെയാണ് വിശ്വാസം

