ടൊവീനോ തോമസ് ഇനി സർക്കാ ർ സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡർ ; മുഖ്യമന്ത്രിയുടെ ആശംസകൾ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസഡറായി നടന് ടൊവീനോ തോമസിനെ നിയമിച്ചു.പ്രളയ കാലത്തു രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണു ടൊവിനോ തോമസ്, അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതല്‍ ആളുകളിലേയ്ക്കു സന്നദ്ധസേനയുടെ സന്ദേശമെത്തിക്കാന്‍ സഹായകരമാകുമെന്നുള്ള നിയമനം മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചു.ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ ഇത്തരമൊരു സന്നദ്ധസേന വലിയ മുതല്‍ക്കൂട്ടായി മാറുമെന്നും സാമൂഹിക സന്നദ്ധ സേനയിലേക്ക് ഇനിയും ഒരുപാടു യുവാക്കള്‍ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നടന് മുഖ്യമന്ത്രി ആശംസകള്‍ നേരുകയും ചെയ്തു.

