കൊല്ലത്ത് തിളങ്ങി മൊഗ്രാൽ പുത്തൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ഷഹദ

മൊഗ്രാൽ പുത്തൂർ : കൊല്ലത്ത് വച്ച് നടക്കുന്ന 62ാo കേരള സ്കൂൾ കലോത്സവത്തിൽ
അറബി കഥാരചനയിൽ എ ഗ്രേഡും അറബി പ്രസംഗത്തിൽ ബി ഗ്രേഡും നേടി ജി.എച്ച്.എസ്.എസ് മൊഗ്രാൽ പുത്തൂർ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഷഹദ. നേരത്തെ സബ്ജില്ല,ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയിരുന്നു. ആദ്യമായി കലോത്സവത്തിൽ പങ്കെടുത്ത് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി എന്ന പുതുമയും വിജയത്തിനുണ്ട്.
മൊഗ്രാൽ പുത്തൂർ ബള്ളൂർ ബീരാൻ കുഞ്ഞി, ഹാജറ ദമ്പതികളുടെ മകളാണ്. വിദ്യാർത്ഥിനിയെ ഹെഡ്മിസ്ട്രസ്സ്, പി ടി എ, എസ് എം സി, സ്റ്റാഫ്, നോൺ ടീച്ചിംഗ് സ്റ്റാഫ് തുടങ്ങിയവർ അഭിനന്ദിച്ചു.

