KSDLIVENEWS

Real news for everyone

രാഹുല്‍ മാങ്കൂട്ടത്തിന് ജാമ്യം നിഷേധിച്ച് കോടതി; 22 വരെ റിമാന്‍ഡില്‍

SHARE THIS ON

തിരുവനനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി. ജനുവരി 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു രാഹുലിന്റെ അറസ്റ്റ്.

രാഹുലിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് റിമാന്‍ഡ് ചെയ്യാനുള്ള കോടതി തീരുമാനം. കോടതി നിര്‍ദേശപ്രകാരം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മെഡിക്കല്‍ പരിശോധന വീണ്ടും നടത്തിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയിലായിരുന്നുവെന്നും രാഹുല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നിര്‍ദേശം. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പുള്ള ആരോഗ്യ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കേസിനാസ്പദമായ സംഭവത്തില്‍ പരിക്കേറ്റ് രാഹുല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മെഡിക്കല്‍ വിവരങ്ങള്‍ പരിശോധിക്കാനായിരുന്നു കോടതി നിര്‍ദേശം.


അതിനിടെ, അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യട്ടേയെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും തുടങ്ങിയിട്ടല്ലേയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!