സ്വര്‍ണവില പവന് 480 രൂപകൂടി 35,720 രൂപയായി

തിരുവനന്തപുരം • മുന്നുദിവസം മാറ്റമില്ലാതിരുന്ന സ്വർണവില ചൊവാഴ്ച വർധിച്ചു. പവന് 480 രൂപകൂടി 35,720 രൂപയായി. 4465 രൂപയാണ് ഗ്രാമിന്റെ വില. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില.
ആഗോള വിപണിയിലെ വിലവർധനയാണ് രാജ്യത്തും പ്രതിഫലിച്ചത്. സ്പോട് ഗോൾഡ് വില ഔൺസിന് 0.6ശതമാനം ഉയർന്ന് 1,840.79 ഡോളർ നിലവാരത്തിലെത്തി. വെള്ളിവിലയിലും സമാനമായ വർധനവുണ്ടായി.
കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.4ശതമാനംവർധിച്ച് 48,038 രൂപയിലെത്തി. വെള്ളിവില 0.2ശതമാനംകൂടി കിലോഗ്രാമിന് 70,229 രൂപയുമായി.

