KSDLIVENEWS

Real news for everyone

താങ്ങായി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർഷം ; ആദ്യ ദിനം പരിഗണിച്ചത് 2470 പരാതികൾ

SHARE THIS ON

കാഞ്ഞങ്ങാട് ∙ മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ സഹായം തേടിയെത്തിയത് നൂറു കണക്കിന് കുടുംബങ്ങൾ. ജില്ലയിലെ ആദ്യ അദാലത്ത് കാഞ്ഞങ്ങാട് മിനി സിവിൽ സ്‌റ്റേഷനിൽ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കെ.ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ കെ.കുഞ്ഞിരാമൻ, എം.രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത,

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, കാഞ്ഞങ്ങാട് നഗരസഭാ ഉപാധ്യക്ഷൻ ബിൽടെക് അബ്ദുല്ല, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്, കലക്ടർ ഡോ. ഡി.സജിത് ബാബു, സബ് കലക്ടർ ഡി.ആർ.മേഘശ്രീ എന്നിവർ പങ്കെടുത്തു. പുതിയതായി പരാതികൾ സ്വീകരിക്കാൻ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് 11 പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ ഉള്ളവർക്ക് വേണ്ടിയാണ് ഇന്നലെ അദാലത്ത് നടത്തിയത്.

ആദ്യ ദിനം പരിഗണിച്ചത് 2470 പരാതികൾ

ആദ്യ ദിനം കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ നിന്നായി ആകെ പരിഗണിച്ചത് 2470 പരാതികളാണ്. ഇവയ്ക്ക് മന്ത്രിമാരും കലക്ടറും തൽസമയം പരിഹാരം നിർദേശിച്ചു. ഓൺലൈനായി 1635ഉം ഇന്നലെ നേരിട്ട് 835 പേരുടെ അപേക്ഷകളും അദാലത്തിൽ പരിഗണിച്ചു. മന്ത്രിമാരായ കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അദാലത്ത് നടന്നത്.

അദാലത്തിൽ ചികിത്സാ സഹായം, വീട്, റേഷൻകാർഡ്, പെൻഷൻ തുടങ്ങിയ പരാതികൾ പരിഗണിച്ച് നടപടികൾ സ്വീകരിച്ചു. അംഗപരിമിതരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് മന്ത്രിമാർ ആശ്വാസം പകർന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഹൊസ്ദുർഗ് താലൂക്കിൽ 13,90,000 രൂപയും വെള്ളരിക്കുണ്ട് താലൂക്കിൽ 1.85 ലക്ഷം രൂപയും അനുവദിച്ചു.

കാസ��

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!