KSDLIVENEWS

Real news for everyone

ഫ്രീഫയറിൽ അഡിക്റ്റായി കുട്ടികൾ; ലഹരിയേക്കാളും അതിഭീകരമാണ് ഗെയിം

SHARE THIS ON

HIGHLIGHT

ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി ലക്ഷങ്ങള്‍ കളിച്ച്‌ കളഞ്ഞ കുട്ടികളുടെ 50 മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓപ്പറേഷന്‍ ഗുരുകുലം …

കോട്ടയം: ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി ലക്ഷങ്ങള്‍ കളിച്ച്‌ കളഞ്ഞ കുട്ടികളുടെ 50 മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് നടത്തിയ പരിശോധനയിലാണ് എട്ടു മണിക്കൂറിലേറെ ഒരു ദിവസം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ചെലവഴിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരായ ദമ്ബതികളുടെ മകന്‍ വീഡിയോ ഗെയിം കളിച്ച്‌ കളഞ്ഞത് ഒന്നര ലക്ഷത്തോളം രൂപയാണ്. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

നേരത്തെ പബ്ജിയോടായിരുന്നു യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ഇടയില്‍ പ്രിയം.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെ കുട്ടികള്‍ കൂട്ടത്തോടെ ഫ്രീഫയര്‍ എന്ന വീഡിയോ ഗെയിമിലേയ്ക്ക് തിരിഞ്ഞു. ലോക് ഡൗണിന് ശേഷമാണ് ഇത്തരത്തില്‍ വീഡിയോ ഗെയിമുകള്‍ കളിക്കുന്നതും കുട്ടികളുടെ മാനസികാവസ്ഥയില്‍ മാറ്റമുണ്ടായതായുമുള്ള പരാതികള്‍ ഓപ്പറേഷന്‍ ഗുരുകുലത്തില്‍ എത്തിയത്.കഞ്ചാവിനേക്കാള്‍ അതിഭീകരമായ ‘ലഹരിയാണ്’ വീഡിയോ ഗെയിം കുട്ടികള്‍ക്ക് നല്‍കുന്നതെന്നാണ് ഓപ്പറേഷന്‍ ഗുരുകുലത്തിന്റെ കണ്ടെത്തല്‍. കുട്ടികളുടെ മാനസിക ശാരീരിക അവസ്ഥയെ ഇത് മാറ്റിമറിയ്ക്കുന്നു. പലരും ഭക്ഷണം പോലും ഉപേക്ഷിച്ചാണ് ഗെയിമിനായി സമയം പാഴാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!