ഫെയ്സ് ബുക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ കർണാടകയിൽ നിന്നും കുടുംബസമേതം വിരുന്നെത്തി ; തിരികെ മടങ്ങിയപ്പോൾ ഒപ്പം പോയത് ഒരു കോടിയുടെ ഭാഗ്യം

പുത്തനത്താണി: ഫെയ്‌സ് ബുക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ മലപ്പുറം പുത്തനത്താണിയിലെത്തിയ കര്‍ണാടക സ്വദേശിക്ക് ഒരു കോടിയുടെ ഭാഗ്യം സമ്മാനമായി ലഭിച്ചു. ഫേസ്‌ബുക്ക് സുഹൃത്തിനെ കാണാന്‍ കുടുംബസമേതം വിരുന്നെത്തിയ കര്‍ണാടക സ്വദേശിക്കാണ് ഭാഗ്യമിത്ര ലോട്ടറിയിലൂടെ ഒരു കോടിരൂപ സമ്മാനം ലഭിച്ചത്. കുടുംബസമേതം നാട്ടിലേക്കു മടങ്ങുന്നതിനിടെ ലോട്ടറി അടിച്ച വിവരം അറിഞ്ഞ യുവാവും കുടുംബവും പുത്തനത്താണിയില്‍ തിരിച്ചെത്തി.
ടൗണിലെ ഭാഗ്യധാര ലോട്ടറി ഏജന്‍സിയിലെ ജീവനക്കാരനായ പറവന്നൂര്‍ കൈപ്പാലക്കല്‍ പ്രഭാകരന്റെ വീട്ടിലെത്തിയ സോഹന്‍ ബല്‍റാമിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

