പച്ചയിൽ പച്ചപിടിക്കാതെ ബംഗളൂ രു ; എടികെയ്ക്ക് ജയം

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്സിക്കെതിരെ എടികെ മോഹന്‍ ബഗാന് മിന്നും ജയം. പച്ച കുപ്പായത്തില്‍ ഇറങ്ങിയ സുനില്‍ ഛേത്രിയെയും സംഘത്തെത്തും എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സന്ദേശ് ജിങ്കനും കൂട്ടരും കീഴടക്കിയത്.
ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി എടികെ. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും എടികെ നേടിയത്. സൂപ്പര്‍ താരം റോയ് കൃഷ്ണയും ഒഡീഷയില്‍ നിന്നും എടികെയിലെത്തിയ മാര്‍സലീന്യോയും ടീമിനായി ഗോളുകള്‍ നേടിയത്. മാര്‍സലീന്യോ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
ജയത്തോടെ എടികെ 33 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 19 പോയിന്റുള്ള ബംഗളൂരു ആറാം സ്ഥാനത്താണ്.

