മലപ്പുറം പുളിക്കലിൽ വീട്ട് മുറ്റത്ത് കളിക്കുന്നതിനിടയിൽ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ രണ്ട് വയസുകാരൻ പാമ്ബുകടിയേറ്റ് മരിച്ചു.പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ – ജംഷിയ ദമ്ബതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനടിയില്‍ പാമ്ബ് കടിക്കുകയായിരുന്നു. കുട്ടി കരയുന്നത് കേട്ട് ഓടിയെത്തിയ രക്ഷിതാക്കള്‍ കാലില്‍ പാമ്ബ് കടിയേറ്റ പാട് കണ്ടു. ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

