KSDLIVENEWS

Real news for everyone

സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി യോഗം; ദേശീയപാതയിൽ സർവിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പാസ് അനുവദിക്കുന്നത് പരിശോധിക്കും

SHARE THIS ON

കാസർകോട്: സ്റ്റുഡൻറ് ട്രാവല്‍ ഫെസിലിറ്റി യോഗം ചേര്‍ന്നു. എ.ഡി.എം കെ.വി. ശ്രുതിയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അല്‍ ഹിക്മ അറബി കോളജ് ചെങ്കള അനുവദിച്ച പാസ് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാന്‍ യോഗം തീരുമാനിച്ചു. കോഴ്സുകളുടെ ദൈര്‍ഘ്യത്തിന് അനുസരിച്ചല്ലാതെ ഓരോ വര്‍ഷവും പുതിയ പാസുകള്‍ അനുവദിക്കണമെന്ന് ബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ദേശീയ പാതയില്‍കൂടി വിദ്യാര്‍ഥികള്‍ക്ക് പാസ് അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ യോഗത്തില്‍ തീരുമാനമായി. മുന്നാട് പീപ്ള്‍സ് കോളജിലെ വിദ്യാര്‍ഥി വ്യാജ പാസ് ഉപയോഗിച്ചതും ചര്‍ച്ചയായി. യോഗത്തില്‍ ആര്‍.ടി.ഒ എ.സി. ഷീബ, ഡി.സി.ആര്‍.ജി എസ്.ഐ എന്‍.കെ. ദിനേശ്, കാസര്‍കോട് ഗവ.കോളജ് പ്രതിനിധി എ. പ്രമോദ്, പെരിയ പോളിടെക്നിക് പ്രിന്‍സിപ്പൽ പി. നാരായണ നായ്ക്, കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടര്‍ എസ്. രാജു, ബസ് ഓണേഴ്സ് സംഘടനാ പ്രതിനിധികളായ ടി. ലക്ഷ്മണന്‍, സി.എ. മുഹമ്മദ് കുഞ്ഞി, കെ. ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!