KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് താപനില ഉയരുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ നേരത്തെ താപ നില ഉയരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതത്തിനും നിർജലീകരണത്തിനുമുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. കടുത്ത ചൂട് സൂര്യാഘാതത്തിനും നിർജ്ജലീകരണത്തിനും ഇടയാക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു അതോറിറ്റി വ്യക്തമാക്കി. പകൽ 11 മണിക്കും മൂന്നു മണിക്കും ഇടയിൽ തുടർച്ചയായി വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കി. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു.

പോയവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനലിന്റെ തുടക്കത്തിൽ തന്നെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കിണറുകളിലെ ജലനിരപ്പ് ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നതായും തോടുകൾ വറ്റികൊണ്ടിരിക്കുന്നതായും കർഷകർ പറയുന്നു. കടുത്ത ചൂട് കാർഷിക വിളകളെയും കടുത്ത പ്രതിസന്ധിയിലാക്കി തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!