കെ.പി.സി.സി അദ്ധ്യക്ഷന്റെ താല്ക്കാലിക ചുമതല എം എം ഹസന്

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നൽകാൻ എ.ഐ.സി.സി തീരുമാനം. നിലവിലെ അദ്ധ്യക്ഷനായ കെ. സുധാകരൻ ലോക്സഭ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നതിനാലാണ് ചുമതല നൽകിയത്. യു.ഡി.എഫ് കൺവീനറായ ഹസന് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല നൽകിയിട്ടുള്ളത്.’സമരാഗ്നി’ യാത്രയ്ക്ക് നാളെ സമാപനം നേരത്തെ കെ. സുധാകരൻ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് പദവിയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നത്. എന്നാൽ, കണ്ണൂരിൽ കെ. സുധാകരൻ തന്നെ മത്സരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം നിർദേശിച്ചതോടെയാണ് പാർട്ടി അദ്ധ്യക്ഷന്റെ ചുമതല കൈമാറാൻ തീരുമാനമായത്. മുമ്പ് ഒരു തവണ കെ.പി.സി.സി അദ്ധ്യക്ഷന്റെ ചുമതല വഹിച്ചിട്ടുണ്ട്