KSDLIVENEWS

Real news for everyone

‌‌160 കി.മീ വേഗത, ആധുനിക സൗകര്യങ്ങൾ; വന്ദേ സ്ലീപ്പർ ട്രെയിനുകൾ ഉടനെത്തുമെന്ന് റെയിൽവേ മന്ത്രി

SHARE THIS ON

ബെംഗളൂരു: വന്ദേ സ്ലീപ്പർ ട്രെയിനുകൾ ഉടൻ എത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബിഇഎംഎൽ നിർമ്മിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ വയർലെസ് നിയന്ത്രണ സംവിധാനമടക്കമുള്ളവയുണ്ടാകും. ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സ്ലീപ്പർ പ്രോട്ടോടൈപ്പിൻ്റെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നും ഉടൻ സർവീസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.  ‌‌160 കി.മീ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ യാത്രാസമയം ഗണ്യമായി കുറയ്ക്കും. ആദ്യ പ്രോട്ടോടൈപ്പ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ 11 എസി 3 ടയർ കോച്ചുകളും 4 എസി 2 ടയർ കോച്ചുകളും, ഒരു എസി ഒന്നാം കോച്ചും ഉണ്ടാകും. രാജധാനി എക്‌സ്പ്രസ് ട്രെയിനുകളേക്കാൾ മികച്ച കുഷ്യനുകളുള്ള കൂടുതൽ സുഖപ്രദമായ ബർത്തുകൾ, സാധാരണ സ്ഥലങ്ങളിൽ സെൻസർ അധിഷ്ഠിത ലൈറ്റിങ്, ഭിന്നശേഷിക്കാർക്കായി പ്രത്യേക ബെർത്തുകളും ടോയ്‌ലറ്റുകളും, ഓട്ടോമാറ്റിക് എക്സ്റ്റീരിയർ പാസഞ്ചർ വാതിലുകൾ തുടങ്ങി ആധുനിക യാത്രാ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!