യോഗത്തില്‍ ഇസ്രയേൽ അനുകൂല നിലപാടെടുത്ത നേതാവ്’: തരൂരിനെതിരെ മുഖ്യമന്ത്രി

തിരുവന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥിയായ ശശി തരൂരിന്റെ ഇസ്രയേല്‍ അനുകൂല പ്രസ്താവന ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിലാണ് ശശി തരൂരിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്.
‘‘പലസ്തീന്‍ ഐക്യദാര്‍ഢ്യ യോഗത്തില്‍ പങ്കെടുത്ത് ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കോൺഗ്രസ് നേതാവിനെ കാണാൻ കഴിഞ്ഞു. ഇതെല്ലാം നമ്മുടെ ദുരനുഭവമാണ്. അദ്ദേഹത്തെ ആരും തിരുത്തിയില്ലെന്ന് മാത്രല്ല, വീണ്ടും വീണ്ടും ആ നിലപാടാണ് ശരി എന്നു പറയാൻ അദ്ദേഹത്തിനു മടിയുണ്ടായുമില്ല.’’– മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിൽ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‍ലിം ലീഗ് കോഴിക്കോട് നടത്തിയ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശശി തരൂർ നടത്തിയ പരാമർശം വിവാദമായിരുന്നു. പലസ്തീൻകാരെ തീവ്രവാദികളെന്നു ശശി തരൂർ വിശേഷിപ്പിച്ചെന്നായിരുന്നു ആരോപണം. എന്നാൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്നും എന്നും പലസ്തീന് അനുകൂലനിലപാടാണ് എടുത്തിട്ടുള്ളതെന്നും തരൂർ പിന്നീട് വ്യക്തമാക്കി.