ഗണേഷിനെ മോശം സാഹചര്യത്തില്‍ കണ്ടു, സ്റ്റാഫ് കയ്യേറ്റം ചെയ്തു: പരാതിപ്പെട്ടിട്ടും പൊലീസ് ഇടപെട്ടില്ല; മന്ത്രിയുടെ ഭാര്യ

തിരുവനന്തപുരം: മന്ത്രി ഗണേഷിനെ മോശം സാഹചര്യത്തില്‍ കണ്ടുവെന്നും മന്ത്രിയുടെ സ്റ്റാഫ് കയ്യേറ്റം ചെയ്തുവെന്നും ഭാര്യ ബിന്ദു മേനോന്. വാളകത്തെ വീട്ടില്‍ പോയപ്പോഴാണ് മന്ത്രിയെ പറയാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. മന്ത്രിയുടെ സ്റ്റാഫ് കയ്യേറ്റം ചെയ്തെന്നും സഹായത്തിന് പൊലീസിനെ വിളിച്ചെങ്കിലും പൊലീസ് സഹായിച്ചില്ലെന്നും അവര്‍ പറഞ്ഞു.
‘ആരോടും പറയാതെയാണ് വീട്ടില്‍ പോയത്. അവിടെ പോയി വാതില്‍ തുറന്നപ്പോള്‍ മന്ത്രിയെ ബെഡ്റൂമില്‍ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാന്‍ പോലും പറ്റാത്ത കാര്യമാണ്. ഫോട്ടോകള്‍ എല്ലാം എന്റെ കയ്യിലുണ്ട്. പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാന്‍ അനുവദിക്കാതെ വാതില്‍ അടച്ചു. ഞാന്‍ സഹായത്തിനായി നിലവിളിച്ചു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറില്‍ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാര്‍ മുറിയില്‍ കയറി വാതില്‍ അടക്കുകയും ചെയ്തു. തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്’ -ഭാര്യ ബിന്ദു മേനോന് പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണിതെന്നാണ് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മുന്‍പും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തന്റെ വ്യക്തിജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവര്‍ക്കുമുണ്ട്. ഇനിയും തുടരും. തനിക്കെതിരായ ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും ഇതൊന്നും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും മന്ത്രി പ്രതികരിച്ചു.

