ഇന്ത്യാ-പാക് സംഘര്‍ഷം: കാസര്‍കോട്ടെ 3 കേന്ദ്രസ്ഥാപനങ്ങള്‍ക്ക് പൊലീസ് കാവല്‍, നിരീക്ഷണം; കേരളത്തില്‍ കണ്ട്രോള് റൂം തുറന്നു

കാസർകോട്: ഇന്ത്യാ-പാക് പോര് രൂക്ഷമായ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലും അതീവ ജാഗ്രത; മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായാണ് നടപടി.
സീതാംഗോളിയിൽ പ്രവർത്തിക്കുന്ന എച്ച്.എ.എൽ ആണ് കാവൽ ഏർപ്പെടുത്തിയിട്ടുള്ള പ്രമുഖ സ്ഥാപനം. യുദ്ധ വിമാനങ്ങളുടെ പാർട്സുകൾ നിർമ്മിക്കുന്ന സ്ഥാപനമാണിത്. ചൗക്കിയിലുള്ള സിപിസിആർഐ, പെരിയയിലെ കേന്ദ്ര കേരള സർവ്വകലാശാല എന്നിവയാണ് ശക്തമായ പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുള്ള മറ്റു സ്ഥാപനങ്ങൾ. വിദേശികളടക്കം താമസിക്കുന്ന സ്റ്റാർ ഹോട്ടലുകളും പരിസരങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. റെയിൽവെ സ്റ്റേഷനുകൾ, റെയിൽപാതകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും കനത്ത പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ബദ്രഡുക്ക, കമ്പാറിൽ പ്രവർത്തിക്കുന്ന കെല്ലിനും സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ആഭ്യന്ത സെക്രട്ടറിക്കാണ് ഏകോപന ചുമതല.

