പാകിസ്താൻ ചോദിച്ച് വാങ്ങിയതാണ്: ഇന്ത്യൻ സൈന്യത്തിന് പിന്തുണയുമായി കായിക താരങ്ങള്‍

അതിർത്തിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുമ്ബോള്‍ ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിനും പിന്തുണയുമായി കായിക താരങ്ങള്‍ രംഗത്ത്.
യുദ്ധ പാകിസ്താൻ തെരഞ്ഞെടുത്തതാണെന്നും ഇന്ത്യൻ ആർമിയുടെ മറുപടി ഏറ്റവും മര്യാദയുള്ളതാണെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സേവാഗ് എക്സില്‍ കുറിച്ചു. പാകിസ്താൻ ഒരിക്കലും ഇത് മറക്കില്ലെന്നും അദ്ദേഹം പറയുന്നു. അതിർത്തി കാക്കുന്നതിന് ഇന്ത്യൻ ആർമിയെയും മറ്റ് ഫോഴ്സുകളെയും അഭിനന്ദിച്ചാണ് ശിഖർ ധവാന്‍റെ പോസ്റ്റ്.
ക്രിക്കറ്റ് താരങ്ങളായ അമ്ബാട്ടി റായുഡു, ജാവ്ലിൻ ത്രോ താരം നീരജ് ചോപ്ര എന്നിവരെല്ലാം തന്നെ ആർമിക്ക് പിന്തുണയുമായി രംഗത്തെത്തി. പാകിസ്താൻ അയച്ച ഡ്രോണുകളെയെല്ലാം തന്നെ ഇന്ത്യ പ്രതിരോധിച്ചതിന് ശേഷമാണ് താരങ്ങളുടെ പ്രതികരണം.