KSDLIVENEWS

Real news for everyone

സർവീസ് റോഡ് അടച്ചിടുന്നതിൽ യാത്രക്കാർക്കുണ്ടാകുന്ന ദുരിതത്തിന് അടിയന്തിര പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് ജില്ലാ കളക്ട്ടർക്ക് നിവേദനം നൽകി അഷ്‌റഫ്‌ കർള

SHARE THIS ON

കുമ്പള: ദേശീയ പാത തലപ്പാടി-ചെങ്കള നിർമാണ പ്രവൃത്തിയുടെ ഭാഗമായി വിവിധയിടങ്ങളിൽ സർവീസ് റോഡ് യാതൊരു വിധ മുന്നറിയിപ്പും കൂടാതെ അടച്ചിടുന്നത് ദുരിതത്തിനിടയാക്കുന്നു. ഉടൻ പരിഹാരം കാണണമെന്നു ആവശ്യപെട്ടു കൊണ്ട് കാസറഗോഡ് ബ്ലോക്ക് പഞ്ചയത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്‌റഫ്‌ കർള ജില്ലാ കലറ്റർക്ക് നിവേദനം നൽകി.

ആരിക്കാടി, മൊഗ്രാൽ അടിപ്പാതകൾക്ക് സമീപം സർവീസ് റോഡ് ഒരു വശത്ത് അടച്ചിട്ടതിനാൽ ലോക്കൽ ബസ്സുകളും, കെ.എസ്.ആർ.ടി സി ബസ്സുകളും സർവീസ് റോഡിലൂടെ മെയിൻ ജംഗ്ഷനിൽ പ്രവേശിക്കാതെയാണ്
ദേശീയ പാതയിലൂടെ കടന്നു പോകുന്നത്.

മണിക്കൂറുകളോളം പൊരിവെയിലത്ത് ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഇത് വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ബസ് നിർത്തുന്നതും കാത്ത് മെയിൻ എൻട്രിയിലേക്ക്   ഓടിപ്പോകേണ്ടി വരുന്നത് പ്രായമായവർക്കും സ്ത്രീകളടക്കമുള്ളവർക്കും
പ്രയാസമുണ്ടാക്കുന്നു.

ഒരിടത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ചിട്ടില്ല. ആയതിനാൽ ഈ പ്രശ്നങ്ങൾക്ക് അടിയന്തിര പ്രാധാന്യത്തോടെ  പരിഹാരം കാണണമെന്ന് നിവേദനത്തിൽ ആവശ്യപെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!