KSDLIVENEWS

Real news for everyone

യാത്ര ഇരുന്ന് മാത്രം, ആവശ്യമായ രേഖകള്‍ കയ്യില്‍ കരുതണം; കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് ഇന്ന് ആരംഭിക്കും

SHARE THIS ON

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​ൽ ഇ​ള​വ് ന​ൽ​കി​യതോടെ കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഇ​ന്നു പു​ന​രാ​രം​ഭി​ക്കും. പരിമിതമായ ദീർഘ ദൂര സർവീസുകളാവും നടത്തുകയെന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. 

കോവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെഎസ്ആർടിസി സർവ്വീസുകൾ അവസാനിപ്പിച്ചിരുന്നു. ‘എ​ന്‍റെ കെ​എ​സ്ആ​ർ​ടി​സി’​മൊ​ബൈ​ൽ ആ​പ്, www.ker alartc.com എ​ന്ന വെ​ബ്സൈ​റ്റി​ലും സ​ർ​വീ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. ഓ​ൺ​ലൈ​നി​ലൂ​ടെ ടി​ക്ക​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യാം. യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സര്‍വ്വീസുകളെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

രോഗവ്യാപനം കുറഞ്ഞതോടെയാണ് കെഎസ്ആർടിസി സർവ്വീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. നാഷണൽ ഹൈവേ, എംസി റോഡ് , മറ്റുപ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവിടങ്ങളിലൂടെയാണു സർവീസുകൾ നടത്തുന്നത്. കർശന നിയന്ത്രണമുള്ള 12, 13 തീയതികളിൽ ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല. യാത്രക്കാർ ആവശ്യമുള്ള രേഖകൾ കരുതണം. ബസുകളിൽ ഇരുന്നുമാത്രമേ യാത്ര അനുവദിക്കൂ. ലോക്ഡൗൺ പിൻവലിക്കുന്ന 17 ന് ദീർഘദൂര സർവീസുകൾ പൂർണമായും പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!