KSDLIVENEWS

Real news for everyone

കേന്ദ്ര സർക്കാറിന്റെ പെട്രോൾ,ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐ എൻ എൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി

SHARE THIS ON

മൊഗ്രാൽ പുത്തൂർ: കേന്ദ്ര സർക്കാറിന്റെ പെട്രോൾ,ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധ ജ്വാലകൾ ഉയരട്ടെ എന്ന ആഹ്വാനം ഉൾകൊണ്ട് ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സി പി സി ആർ ഐ പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി

ഐ എൻ എൽ മണ്ഡലം ജനറൽ സെക്രട്ടറി ഖലീൽ എരിയാൽ പരിപാടി ഉദ്ഘാടനം ചെയ്തു പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷം വായിച്ചു മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, കരീം മല്ലം പ്രസംഗിച്ചു റസാഖ് എരിയാൽ സ്വാഗതവും ഹമീദ് പടിഞ്ഞാർ നന്ദിയും പറഞ്ഞു.
അബു കുളങ്കര, സാദിഖ് കടപ്പുറം,നൗഷാദ് ബള്ളീർ, ജാഫർ എരിയാൽ, ജാവിർ കുളങ്കര, ഷുക്കൂർ എരിയാൽ, ജാബിർ പടിഞ്ഞാർ, സലാം മായിപടി തുടങ്ങിയവർ പങ്കെടുത്തു

*റസാഖ് എരിയാൽ*
ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!