KSDLIVENEWS

Real news for everyone

ഗവി യാത്ര അടിപൊളി; കേരളത്തിലെവിടെ നിന്നും ഗവിയിലേക്ക് പോകാം! പാക്കേജും വേണ്ട, ബുക്കിങ്ങുമില്ല- സ്വന്തമായി പ്ലാന്‍ ചെയ്യാം / ചെറിയ ചിലവിൽ ksrtc യിൽ പ്രകൃതി ഭംഗി കണ്ട് യാത്ര ചെയ്യാം വിശദ വിവരങ്ങൾ

SHARE THIS ON

ഗവി യാത്രയുടെ സമയമാണിത്. കോടമഞ്ഞും വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളുടെ കാഴ്ചയും പിന്നെ ഏറ്റവും വലിയ ആകര്‍ഷണമായ കാടിനുള്ളിലൂടെ കിലോമീറ്ററുകള്‍ നീളുന്ന യാത്രയും ഒരിക്കലെങ്കിലും ഗവിയൊന്നു കാണുവാൻ ആളുകളെ പ്രേരിപ്പിക്കുന്നു.

ഗവിയിലേക്കുള്ള യാത്ര ഇത്രയും ജനകീയമാക്കിയത് കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ്. എന്നാല്‍ പ്രഖ്യാപിച്ച ഉടനെ സീറ്റുകള്‍ ബുക്ക് ആകുന്നതിനാല്‍ പലരുടേയും ഗവി യാത്രാ മോഹം ഇപ്പോഴും അങ്ങനെതന്നെയുണ്ട്.

എന്നാല്‍, പാക്കേജ് വഴി പോകാതെ നമ്മുടെ സമയവും അവധിയും നോക്കി ഒരു ഗവി യാത്ര പ്ലാൻ ചെയ്താലോ? ഒരു ദിവസം ലീവെടുക്കാൻ സാധിച്ചാല്‍ ബജറ്റിലൊതുങ്ങുന്ന തുകയില്‍ ഗവിയിലെ കാഴ്ചകള്‍ കണ്ടു മടങ്ങാം. പാക്കേജില്ലാതെ പോകുമ്ബോള്‍ ബസ് സമയം ഒരു പ്രശ്നമാകുമോ എന്ന പേടിയും വേണ്ട. എങ്ങനെയാണ് പാക്കേജില്ലാതെ പോകുന്നത് എന്നല്ലേ? ഈ യാത്ര പൂര്‍ണ്ണമായും കെഎസ്‌ആര്‍ടിസി ബസില്‍ തന്നെയുള്ള യാത്രയാണ്. ഗവി പാക്കജ് അല്ല, പകരം കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര ബസ് സര്‍വീസുകളെ ആശ്രയിച്ചുള്ള യാത്രയാണ്.

കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും പത്തനംതിട്ട വഴിയും കുമളി വഴിയും നിരവധി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ കയറി പത്തനംതിട്ടയിലോ കുമളിയിലോ എത്തിയാല്‍ അവിടുന്ന് ഗവിയിലേക്ക്

പോകാം. ഇങ്ങനെയൊരു യാത്ര പ്ലാൻ ചെയ്യുമ്ബോള്‍ ഓര്‍മിക്കേണ്ട കാര്യം, കുമളിയില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും കുറച്ചു സര്‍വീസുകള്‍ മാത്രയേ ഗവി വഴിയുള്ളൂ എന്നതാണ്. അതായത്, ഗവി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്ഥിരം ബസുകളെ ആശ്രയിച്ചുള്ള ഒരു യാത്രയാണിത്.

അനുമതി വേണ്ട

സാധാരണ സ്വകാര്യ വാഹനങ്ങളില്‍ ഗവിയിലേക്ക് പോകുന്നവര്‍ക്ക് പ്രത്യേക അനുമതി ആവശ്യമാണ്. എന്നാല്‍ ഈ വഴി സര്‍വീസ് നടത്തുന്ന ബസുകളില്‍ പോകുമ്ബോള്‍ പ്രത്യേക പെര്‍മിഷനുകളൊന്നും വേണ്ട എന്നതും ഇവിടുത്തെ സാധാരണ ആളുകള്‍ക്കൊപ്പം ഗവി കാണാം എന്നതുമാണ് പ്രത്യേകത. പിന്നെ, റൂട്ടുകളിലൊന്നും മാറ്റമില്ലാത്തതിനാല്‍ ഗവിയിലെ കാട്ടിലൂടെയുള്ള യാത്രയും രസങ്ങളും പരമാവധി ആസ്വദിക്കുകയും ചെയ്യാം.

പത്തനംതിട്ട- മൈലപ്ര- മണ്ണാറകുളഞ്ഞി – കുമ്ബളാംപൊയ്ക- വടശ്ശേരിക്കര-മാടമണ്‍-പെരുനാട് , പുതുക്കട -ചിറ്റാര്‍- സീതത്തോട്- ആങ്ങമൂഴി -മൂഴിയാര്‍ ഡാം-അപ്പര്‍ മൂഴിയാര്‍ -പെന്‍സ്റ്റോക്ക് വ്യൂ പോയിന്റ്- കക്കി ഡാം-

ആനത്തോട് ഡാം- പമ്ബ ഡാം- ഗവി-ഗവി ഡാം -പുല്ലുമേട് റോഡ് , വള്ളക്കടവ്-വണ്ടിപ്പെരിയാര്‍ , ചെളിമട-കുമളി എന്ന റൂട്ടിലും തിരിച്ചുമായിരിക്കും യാത്ര.

ഗവിയുടെ സൗന്ദര്യം

ഇതിനായി ആദ്യം പത്തനംതിട്ടയില്‍ നിന്നും കുമളിയില്‍ നിന്നും ഗവിയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളുടെ സമയവിവരം നോക്കാം.

പത്തനംതിട്ട-കുമളി ബസ് സര്‍വീസുകള്‍

സര്‍വീസ് 1

പത്തനംതിട്ട – 05.30am

ഗവി- 6.45 am

ആങ്ങമൂഴി- 9.35 am

കുമളി :-11.30am

സര്‍വീസ് 2

പത്തനംതിട്ട 6.30 am

കുമളി 12.30 pm

സര്‍വീസ് 3

പത്തനംതിട്ട -12.30 pm

ആങ്ങമൂഴി- 2.30 pm

ഗവി- 5.00 pm

കുമളി-6.30 pm.

മനോഹാരിത

കുമളി- പത്തനംതിട്ട ബസ് സര്‍വീസുകള്‍

സര്‍വീസ് 1

കുമളി- 5.30 am

ഗവി-4.54 am

ആങ്ങമൂഴി- 9.35 am

പത്തനംതിട്ട- 11.30 am

സര്‍വീസ് 2

കുമളി-12.30 pm

പത്തനംതിട്ട- 6.30pm

സര്‍വീസ് 3

കുമളി- 1.10 pm

ഗവി-2.20 pm

ആങ്ങമൂഴി- 5.15 pm

പത്തനംതിട്ട- 7.00 pm

കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും പത്തനംതിട്ട/ കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ നോക്കാം

കൊന്നക്കാട്- കുമളി ബസ് 1740KNK

കാസര്‍കോഡ് ജില്ലയിലെ കൊന്നക്കാട് നിന്ന് സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസ് ആണിത്. കാസര്‍കോഡ്,കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, പാല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഗവിയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. കുമളി-കൊന്നക്കാട് റൂട്ടില്‍ 627 രൂപയാണ് ടിക്കറ്റ് നിരക്ക്.

കൊന്നക്കാട് – 05:40PM

കണ്ണൂര്‍ – 08:55PM

കോഴിക്കോട് – 11:33PM

തൃശ്ശൂര്‍ -03:00 AM

മൂവാറ്റുപുഴ -04:55 AM

പാല – 06:30AM

കുമിളി – 09:10 AM.

മംഗലാപുരം -പത്തനംതിട്ട സ്വിഫ്റ്റ് ബസ്-1745MNGPTA

മംഗലാപുരം – കാസര്‍കോട് – കാഞ്ഞങ്ങാട് – പയ്യന്നൂര്‍ – കണ്ണൂര്‍ – കോഴിക്കോട് – കോട്ടക്കല്‍ – എടപ്പാള്‍ – തൃശൂര്‍ – മൂവാറ്റുപുഴ – കോട്ടയം – തിരുവല്ല – പത്തനംതിട്ട എന്ന റൂട്ടില്‍ സര്‍വീസ് നടത്തുന്ന മംഗലാപുരം -പത്തനംതിട്ട സ്വിഫ്റ്റ് ബസ് ഈ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കെല്ലാം പ്രയോജനപ്പെടുത്തുവാൻ പറ്റിയ സര്‍വീസാണ്. മംഗലാപുരത്ത് നിന്നും വൈകിട്ട് 5.45 നാണ് സര്‍വീസ് ആരംഭിക്കുന്നത്. പത്തനംതിട്ടയില്‍ പിറ്റേന്ന് പുലര്‍ച്ചെ 5.20ന് എത്തിച്ചേരും. 731 രൂപയാണ് ടിക്കറ്റ് നിരക്ക്.

മാനന്തവാടി-പത്തനംതിട്ട

മാനന്തവാടിയില്‍ നിന്ന് മാനന്തവാടി – തൊട്ടില്‍പ്പാലം – കോഴിക്കോട് – കോട്ടക്കല്‍ – തൃശൂര്‍ – അങ്കമാലി – മൂവാറ്റുപുഴ – തൊടുപുഴ – ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി – എരുമേലി – റാന്നി – പത്തനംതിട്ട – കോന്നി – പത്തനാപുരം – കൊട്ടാരക്കര എന്നീ റൂട്ടുകളിലൂടെ സഞ്ചരിക്കുന്ന ബാംഗ്ലൂര്‍-പത്തനംതിട്ട കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസും ഗവി യാത്രയ്ക്കായി പ്രയോജനപ്പെടുത്താം. മാനന്തവാടിയില്‍ രാത്രി 11.40ന് എത്തുന്ന ബസ് പിറ്റേന്ന് രാവിലെ 8.30ന് പത്തനംതിട്ടയിലെത്തും. 1800BNGKTR എന്നതാണ് ബസ് നമ്ബര്‍, മാനന്തവാടി-പത്തനംതിട്ട

ടിക്കറ്റ് നിരക്ക് 551രൂപയാണ്.

കോഴിക്കോട് നിന്നുംപോകുന്നവര്‍ക്ക് ഉച്ചകഴിഞ്ഞ് 3.40നുള്ള കോഴിക്കോട് – പത്തനംതിട്ട സൂപ്പര്‍ ഫാസ്റ്റ്,

03:45നുള്ള കോഴിക്കോട് – പത്തനംതിട്ട വഴി പോവുന്ന മാനന്തവാടി പത്തനാപുരം സൂപ്പര്‍ ഫാസ്റ്റ് എന്നിവയും ഉപയോഗപ്പെടുത്താം.

ഇത് കൂടാതെ മാനന്തവാടി, കല്‍പ്പറ്റ, താമരശ്ശേരി, മഞ്ചേരി പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ നിന്നുഉള്ളവര്‍ക്ക് തിരുനെല്ലി- പത്തനംതിട്ട സൂപ്പര്‍ ഡീലക്സ് സര്‍വീസ് ലഭ്യമാണ്.

ട്രെയിനില്‍ വരുന്നവര്‍ക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 3.00 ന് ോയമ്ബത്തൂര്‍ – കോട്ടയം പത്തനംതിട്ട സൂപ്പര്‍ ഫാസ്റ്റ് ബസില്‍ പത്തനംതിട്ടയിലിറങ്ങാം. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങുന്നതെങ്കില്‍ പുലര്‍ച്ചെ 4.20നുള്ള പത്തനംതിട്ട – ആനക്കല്ല് ഫാസ്റ്റിലും കയറാം.

തിരുവനനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ നിന്നും പത്തനംതിട്ട വഴി നിരവധി സര്‍വീസുകള്‍ ലഭ്യമാണ്.

ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഇത് കൂടാതെ വിവിധ ഡിപ്പോകളില്‍ നിന്നും പത്തനംതിട്ട വഴിയോ കുമളി വഴിയോ പോകുന്ന ബസ് സര്‍വീസുകളും പ്രയോജനപ്പെടുത്താം. കുമളിയില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് പോകുന്ന ബസിന്റെ സമയം കൂടി കണക്കാക്കി വേണം ഈ സ്ഥലങ്ങളിലെത്തുവാൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!