KSDLIVENEWS

Real news for everyone

എസ്‌ഐ പെണ്ണ് ആനി ശിവയുടെ പോലീസ് സ്‌റ്റേഷനല്ലേ I am waiting..: വീണ്ടും സംഗീത ലക്ഷ്മണ

SHARE THIS ON

കൊച്ചി: ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി എസ് ഐ റാങ്ക് വരെ എത്തിയ ആനി ശിവയ്ക്കെതിരെ പരാമർശവുമായി വീണ്ടും അഭിഭാഷക സംഗീത ലക്ഷ്മണ. ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ പോലീസ് സംഗീത ലക്ഷ്മണയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആനി ശിവയ്ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി സംഗീത ലക്ഷ്മണ വീണ്ടും രംഗത്തെത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സാമൂഹിക മാധ്യമത്തിലൂടെ ആനി ശിവയെ അധിക്ഷേപിച്ചുവെന്ന പരാതിയുമായി ഒരു അഭിഭാഷകൻ ഡി.സി.പി.ക്ക് പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. എന്നാൽ, ആനി ശിവ തന്നെ നേരിട്ട് പരാതിയുമായി രംഗത്തെത്തിയതോടെ ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ചാനലുകളിൽ നിന്ന് വിളി വന്നപ്പോഴാണ് സംഭവം അറിയുന്നത്. കൊച്ചി സെൻട്രൽ പോലീസ് സറ്റേഷനിൽ അങ്ങനെയാണ്. മാധ്യമക്കാർ ആദ്യമറിയും അതു കഴിയുബോൾ ടിവി യിൽ കണ്ട് ജനമറിയും. വിദേശത്ത് നിന്ന് വരെ വിളികൾ വന്നു തുടങ്ങിയപ്പോൾ അന്വേഷിച്ചു. അങ്ങനെയാണ് പ്രതിയായ വിവരമറിയുന്നത്. Cr.933/2021 of Central Police Station, Kochi. u/S.509 of IPC and S. 67 of IT Act എന്ന് മാത്രം അറിയാൻ കഴിഞ്ഞിട്ടുണ്ട്. FIR, FIS എന്നീ records കൈയ്യിൽ കിട്ടിയിട്ടില്ല. കിട്ടിയ ശേഷം തുടർ നടപടികൾ തീരുമാനിക്കും. SI പെണ്ണ് ആനി ശിവയുടെ പോലീസ് സ്റ്റേഷനല്ലേ?? I am waiting ഇതായിരുന്നു സംഗീത ലക്ഷ്മണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എസ്.ഐ. ആയി ആനി ശിവ ചുമതലയേറ്റതിനു പിന്നാലെയായിരുന്നു സംഗീതയുടെ ആദ്യ ഫെയ്സ്ബുക്ക് പോസ്റ്റ്. ജീവിത പ്രതിസന്ധികളെ സധൈര്യം മറികടന്ന് പോലീസ് സേനയിൽ എസ്.ഐ. ആയി മാറി ആനി ശിവയുടെ ജീവിത കഥ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടും ആനി ശിവയെ വ്യക്തിഹത്യ ചെയ്തുകൊണ്ടുമായിരുന്നു സംഗീത ലക്ഷ്മണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!