ഉത്തര്‍പ്രദേശില്‍ രണ്ട് പേരില്‍ കോവിഡ് കാപ്പ വകഭേദം കണ്ടെത്തി

ലഖ്നൗ: ഉത്തർപ്രദേശിൽ രണ്ട് പേർക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു. ജിനോം സ്വീക്വൻസിങ് പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. ലഖ്നൗവിലെ കെ.ജി.എം.യു ആശുപത്രിയിൽ ഇത്തരത്തിൽ 109 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ 107 സാമ്പിളുകൾ ഡെൽറ്റ വകഭേദമാണെന്ന് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവരങ്ങൾ തേടി. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് ലഖ്നൗവിലടക്കം നിയന്ത്രണങ്ങൾ ലഘൂകരിച്ചിരുന്നു. വകഭേദങ്ങൾ കണ്ടെത്തുന്നതിനും രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും സഹായിക്കുന്ന ഒരു പരിശോധനയാണ് ജീനോം സീക്വൻസിംഗ്. കോവിഡിന്റെ ഡെൽറ്റ, ആൽഫ, കാപ്പ വകഭേദങ്ങൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണ്. പുതിയ വകഭേദം സ്ഥിരീകരിച്ചത് അധികൃതരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ബി.1.617.1 എന്നാണ് കാപ്പയുടെ ശാസ്ത്രനാമം. 2020 ഒക്ടോബറിൽ ഇന്ത്യയിലാണ് ഇത് കണ്ടെത്തിയത്. കാപ്പ എന്ന് നാമകരണം ചെയ്തത് 2021 ഏപ്രിൽ നാലിനാണ്