KSDLIVENEWS

Real news for everyone

മാസപ്പിറവി ദൃശ്യമായില്ല; സൗദിയില്‍ ബലിപെരുന്നാള്‍ 20ന്

SHARE THIS ON

റിയാദ്: മാസപ്പിറവി ദൃശ്യമാവാത്തതിനെതുടര്‍ന്ന് സൗദിയില്‍ അറഫ ദിനം ജൂലൈ 19 നു തിങ്കളാഴ്ച്ചയും ബലിപെരുന്നാള്‍ 20 ന് ചൊവ്വാഴ്ച്ചയും ആയിരിക്കും. ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ത്ഥാടകരും അധികൃതരും കടന്നു. ഹജ്ജ് ചടങ്ങുകള്‍ക്ക് ജൂലൈ 18 (ദുല്‍ഹിജ്ജ 8) നാണു തുടക്കം കുറിക്കുക.

ദുല്‍ഹജ്ജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്നും നീങ്ങി തുടങ്ങും. ജൂലൈ 23ന് (ദുല്‍ഹജ്ജ് 13) ചടങ്ങുകള്‍ അവസാനിക്കും. ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സൗദി സുപ്രിം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സൗദി സുപ്രിം കോര്‍ട്ട് ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!