ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പുമായി ദുബൈ കെ എം സി സി
ദുബായ്: ഇന്ത്യായുടെ എഴുപത്തിനാലാം സ്വതന്ത്ര ദിനാഘോഷത്തിൻറെ ഭാഗമായി ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ദുബായ് ഫിഷ് റൗണ്ട് അബൗട്ടിന് സമീപം പ്രവർത്തിക്കുന്ന പ്രശസ്തമായ മർഹബ മെഡിക്കൽ സെൻറുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലവിലെ കോവിഡ് 19 സാഹചര്യത്തിൽ അനേകം ജീവിത ശൈലി രോഗവുമായി ബന്ധപ്പെട്ട് മതിയായ പരിശോധനകളും ചികിത്സകളും നടത്താൻ സാധിക്കാത്ത പ്രവാസി സഹോദരങ്ങൾക്ക് വേണ്ടിയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 14 വെള്ളിയാഴ്‌ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ മർഹബ മെഡിക്കൽ സെൻറിൽ വെച്ച് നടക്കുന്നു.
തികച്ചും സൗജന്യമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പിൽ കൊളസ്‌ട്രോൾ, ബ്ലഡ് ഷുഗർ, യൂറിക് ആസിഡ്, ലിവർ ടെസ്റ്റ്, ക്രിയാറ്റിൻ, ബീ പീ, ഇ സീ ജി, അൾട്രാ സൗണ്ട് സ്കാനിങ് തുടങ്ങിയ ടെസ്റ്റുകളും, ജനറൽ മെഡിസിൻ, പീഡിയാട്രീഷൻ, ഗൈനോക്കോളജി, ഡെൻറൽ തുടങ്ങിയ വിഭാഗങ്ങളിലെ പ്രശസ്ത ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. ഇതുസംബന്ധമായി ചേർന്ന് ദുബായ് കെ എം സീ സീ കാസറഗോഡ് ജില്ലാ ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ ആക്‌ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ ഹനീഫ് ടീ ആർ മേൽപറമ്പ്, ജില്ലാ ഭാരവാഹികളായ അഡ്വ.ഇബ്രാഹിം ഖലീൽ, മഹമൂദ് ഹാജി പൈവളിക, സീ എച് നൂറുദീൻ, റഷീദ് ഹാജി കല്ലിങ്കാൽ, സലിം ചേരങ്കൈ, യൂസഫ് മുക്കൂട്, അഹമ്മദ് ഇ ബീ, ഫൈസൽ മുഹ്‌സിൻ, ഹസൈനാർ ബീജന്തടുക്ക, അബ്ദുൽ റഹ്‌മാൻ ബീച്ചാരക്കടവ്, അബ്ബാസ് കെ പീ കളനാട്, അഷ്‌റഫ് പാവൂർ, സലാം തട്ടാഞ്ചേരി, മുഹമ്മദ് കുഞ്ഞി എം സീ, ഹാഷിം പടിഞ്ഞാർ , ശരീഫ് പൈക്ക തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഓർഗനൈസിംഗ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.
രെജിസ്ട്രേഷന് വേണ്ടി ഇ നംബറുകളിൽ ഇ മാസം 12 ന്നു മുമ്പായി ബന്ധപ്പെടുക
അഫ്സൽ മെട്ടമ്മൽ
050 400 4490
റാഫി പള്ളിപ്പുറം
050 515 6946
സലാം കന്യപ്പാടി
0556743258
സി എച് നൂറുദ്ദിൻ
055 794 0407