ഗ്രീസിന് ഭീഷണിയായി കാട്ടുതീ: താപനില 45 ഡിഗ്രീ വരെ ഉയർന്നു, അന്താരാഷ്ട്രസഹായം തേടി ഗ്രീക്ക് പ്രധാനമന്ത്രി

ആഥൻസ്: കാട്ടുതീയുടെ ഭീകരതയിൽ ഗ്രീസ്. രാജ്യത്തിന്റെ പല വന മേഖലകളിലും പടർന്ന തീ നിയന്ത്രണാതീതമായതോടെ ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു. മുപ്പതു വർഷത്തിനിടയിലെ ഏറ്റവും കടുത്ത ചൂടാണ് ഗ്രീസിൽ ഇപ്പോൾ. 45 ഡിഗ്രി വരെ താപനില ഉയർന്നതോടെയാണ് കാട്ടുതീ വ്യാപകമായത്. ലക്ഷക്കണക്കിന് ഏക്കർ വനം ഇതിനകം കത്തിനശിച്ചു. മറ്റു രാജ്യങ്ങൾക്കൂടി സഹായിക്കണമെന്ന്
ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാകിസ് അഭ്യർത്ഥിച്ചു . എട്ടു പേർ ഇതുവരെ കാട്ടുതീയിൽ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.