യു.എ.ഇയിൽ വി പി എന്‍ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ്; കനത്ത പിഴ ചുമത്തുമെന്ന് അധികൃതര്‍

ദുബൈ | യു എ ഇയില്‍ വി പി എന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. വി പി എന്‍ ദുരുപയോഗം ചെയ്യുന്ന ആളുകള്‍ക്ക് സൈബര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ പത്ത് പ്രകാരം അഞ്ച് ലക്ഷം ദിര്‍ഹം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. തടവും ലഭിക്കാന്‍ സാധ്യതയുണ്ട്. ഡേറ്റിംഗ്, ചൂതാട്ടം, പോണ് സൈറ്റ് സന്ദര്‍ശനം, ലഹരി മരുന്നുകള്‍ എന്നിവക്കും പലരും വി പി എന്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. നിരോധിത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് കടുത്ത ശിക്ഷ ഉറപ്പാക്കുന്നത്. വി പി എന്‍ ഉപയോഗിച്ച് ഐ പി അഡ്രസ് മറച്ചുവെച്ച് നിരോധിത വെബ്സൈറ്റുകളിലേക്ക് കടക്കുന്നത് സൈബര്‍ നിയമപ്രകാരം കടുത്ത കുറ്റമാണ്.
വി പി എന്‍ ആവശ്യക്കാരുടെ എണ്ണം 36 ശതമാനം വര്‍ധിച്ചു വെന്നാണ് നോര്‍ഡ് സെക്യൂരിറ്റി ഡാറ്റാ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടെലി കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയും ഗവണ്മെന്റിന്റെ മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബേങ്കുകള്‍ക്കും ആഭ്യന്തര ആവശ്യങ്ങള്‍ക്കായി വി പി എന്‍ ഉപയോഗിക്കുന്നതിന് അനുമതിയുണ്ട്. എന്നാല്‍ നിരോധിത സൈറ്റുകള്‍ കാണ;ുന്നതിനും ഓഡിയോ വീഡിയോ കോളുകള്‍ക്കുമായി അനധികൃതമായി പലരും വി പി എന്‍ ഉപയോഗിക്കുന്നുണ്ട്.

