KSDLIVENEWS

Real news for everyone

പൊലീസ് തലപ്പത്ത് മാറ്റം; എസ്.ശ്രീജിത്തിനെ ഗതാഗത കമ്മിഷണർ സ്ഥാനത്ത് നിന്നു മാറ്റി

SHARE THIS ON

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് മാറ്റം. ബവ്റിജസ് കോർപറേഷൻ എംഡി യോഗേഷ് ഗുപ്തയെ വിജിലൻസ് എഡിജിപിയായി നിയമിച്ചു. വിജിലൻസ് ഡയറക്ടറുടെ അധികച്ചുമതലയും വഹിക്കും. ഗതാഗത കമ്മിഷണറായിരുന്ന എസ്.ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ ഐജി ഹർഷിത അട്ടല്ലൂരിയെ ബവ്റിജസ് കോർപറേഷൻ എംഡിയാക്കി. 

സി.എച്ച്.നാഗരാജുവാണ് പുതിയ ക്രൈംബ്രാഞ്ച് ഐജി. പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ സിഎംഡിയായിരുന്നു. ക്രൈംബ്രാഞ്ച് ഐജി എ.അക്ബറാണ് പുതിയ ഗതാഗത കമ്മിഷണർ. ക്രൈംബ്രാഞ്ച് ഡിഐജി ജെ.ജയനാഥ് പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ സിഎംഡിയാകും. തൃശൂർ റേഞ്ച് ഡിഐജി അജിതാബീഗത്തെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി നിയമിച്ചു. കണ്ണൂർ റേഞ്ച് ഡിഐജി തോംസണ്‍ ജോസിനെ തൃശൂർ റേഞ്ച് ഡിഐജിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!