KSDLIVENEWS

Real news for everyone

കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഹരിതതടൂറിസത്തിന് പാതയൊരുക്കുന്നു

SHARE THIS ON

കാസറഗോഡ്.. മൊഗ്രാൽപുത്തൂർ. കുമ്പള പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഒഴുകുന്ന മൊഗ്രാൽ പുഴയുടെ ഓരങ്ങളിലെ കണ്ടൽക്കാടുകളും കണ്ടൽത്തുരുത്തുകളും കേന്ദ്രീ കരിച്ച് ഹരിത ജലടൂറിസവും ഒപ്പം തീർത്ഥാടന ടൂറിസവും പ്രാവർത്തികമാക്കാനുള്ള ഡി.പി.ആർ തയ്യാറാക്കാൻ ബ്ലോക്ക് തലയോഗം തീരുമാനിച്ചു. മൊഗ്രാൽപുത്തൂർ, കുമ്പള ഗ്രാമപഞ്ചായത്തുകളും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തു ചേർന്നുള്ള സംയുക്ത പ്രോജക്ടിന് കരട് രൂപം തയ്യാറാക്കു വനും തീരുമാനിച്ചു ആസൂത്രണയോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സൈമ സി.എ അധ്യക്ഷത വഹിച്ചു. മൊഗ്രാൽപുത്തൂർ പഞ്ചായത്തു പ്രസിഡൻ്റ് അഡ്വ. ഷെമീറ ടി.കെ, കുമ്പള പഞ്ചായത്തു പ്രസിഡൻ്റ് താഹിറയൂസഫ് , ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഷറഫ് കർള എന്നിവർ ടൂറിസ സാധ്യതകൾ വിവരിച്ചു. ഹരിത കേരള മിഷൻ ആർ.പി മാരായ കെ.കെ.രാഘവൻ, എ നീലാംബരൻ എന്നിവർ ഹരിത ടൂറിസത്തിൻ്റെ വിശദീകരണം നടത്തി. മൂന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അസി. സെക്രട്ടറി,വൈസ് പ്രസിഡൻ്റ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ, മെമ്പർമാർ ആലോചനയോഗത്തിൽ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി വിജു. വിബി സ്വാഗതവും സുഗണൻ നന്ദിയും പറഞ്ഞു.

error: Content is protected !!