KSDLIVENEWS

Real news for everyone

കൊച്ചിയില്‍ കായലില്‍വീണ് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

SHARE THIS ON

കൊച്ചി: എറണാകുളം നെട്ടൂരിൽ കായലിൽ വീണ് കാണാതായ പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. നെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടിൽ ഫിറോസ് ഖാന്റെ മകൾ ഫിദ (16) ആണ് മരിച്ചത്.

ഫയർ ഫോഴ്സും സ്കൂബാ ടീമും പെൺകുട്ടിക്ക് വേണ്ടി കായലിൽ തിരച്ചിൽ നടത്തിയിരുന്നു. വൈകുന്നേരത്തോടെ തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ തിരച്ചിൽ ആരംഭിക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നുവെന്നാണ് വിവരം. മത്സ്യത്തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം.


വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ മാലിന്യം കളയാൻ പോയ വിദ്യാർഥിനി തിരികെയെത്താത്തതിനെ തുടർന്നാണ് കായലിൽ വീണതായി സംശയമുടലെടുത്തത്. തുടർന്ന് കായലിൽ തിരച്ചിൽ നടത്തുകയായിരുന്നു. നിലമ്പൂർ സ്വദേശികളായ ഫിദയും കുടുംബവും നാളുകളായി നെട്ടൂരാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!