ഹോസ്ദുർഗ് താലൂക്കിലെ വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിര്യാതയായി :
പി പി ശാരദയാണ് ചികിത്സയിലിരിക്കെ മരിച്ചത്

വലിയപറമ്പ്: വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ പി പി ശാരദ (52) നിര്യാതയായി. മാസങ്ങളായി ചികിത്സയിലായിരുന്നു. ഇത്തവണ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. സംസ്കാരം വലിയപറമ്പിൽ നടക്കും.
ഭർത്താവ്: അംബുജാക്ഷൻ (ഇടയിലേക്കാട്). മക്കൾ: ശ്രീഹരി, ശ്രീരാഗ്.

