രാജ്യത്തെ കോവിഡ് ബാധിതർ 69 ലക്ഷം കടന്നു ; 59,06,070 ലക്ഷം പേർക്ക് രോഗ മുക്തിയും ;
24 മണിക്കൂറിനിടെ 70,496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 964 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,496 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഈ സമയത്ത് 964 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 69,06,152 ആയി ഉയര്‍ന്നു. ഇതില്‍ 9 ലക്ഷത്തില്‍ താഴെ മാത്രമാണ് ചികിത്സയില്‍ കഴിയുന്നവര്‍. വീടുകളിലും ആശുപത്രികളിലുമായി 8,93,592 പേര്‍ ചികിത്സയില്‍ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.രോഗമുക്തി നേടിയവരുടെ എണ്ണം 59 ലക്ഷം കടന്നു. 59,06,070 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 1,06,490 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു

