കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ തുടരുന്നു ; പഞ്ചാബിൽ രണ്ട് മണിക്കൂർ ബന്ദിന് ആഹ്വാനം

പഞ്ചാബ്: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബില്‍ ഇന്ന് കര്‍ഷക പ്രക്ഷോഭം തുടരുന്നു. ഹരിയാനയിലെ സിര്‍സയില്‍ പൊലീസ് ലാത്തി പ്രയോഗം നടത്തത്തിയ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രണ്ട് മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചത്.
വൈകിട്ട് നാല് മണി മുതല്‍ ആറ് മണി വരെയാണ് ബന്ദ് നടത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ട്രെയിന്‍ തടയല്‍ സമരവും ഉണ്ടാവും. ഒരാഴ്ചയ്ക്കകം നിയമസഭ വിളിച്ചുകൂട്ടി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന് കര്‍ഷക സംഘടനകള്‍ പഞ്ചാബ് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.