സൗദിയിൽ 421 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 25 പേർ മരിച്ചു

റിയാദ്: സൗദിയില്‍ ഇന്നലെ 421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 561 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 25 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു.
ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 338,132 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 323,769 ആയി. രാജ്യത്താകെ കോവിഡ് മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ 4972 ആയി ഉയര്‍ന്നു. സൗദിയില്‍ നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത് 9,391 പേരാണ്. 879 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നുണ്ട്.