ആരും ഉപദ്രവിക്കില്ല; ഞങ്ങള്‍ മനുഷ്യത്വമുള്ളവരാണ്’; ബന്ദിയാക്കപ്പെട്ട ഇസ്രായേലി സ്ത്രീയോട് ഹമാസ് പോരാളികള്‍

ഗസ: ബന്ദിയാക്കിയ ഇസ്രായേലി സ്ത്രീയെയും മക്കളേയും ആരും ഉപദ്രവിക്കില്ലെന്നും തങ്ങള്‍ മനുഷ്യത്വമുള്ളവരാണെന്നും ഹമാസ് പോരാളികള്‍. ബന്ദിയാക്കിയവരെ കണ്ട് ഭയചകിതയായി കരയുമ്ബോഴാണ് ഹമാസ് പോരാളികള്‍ ആശ്വാസ ഇടപെടല്‍ നടത്തിയത്. ഇസ്രായേലില്‍ നിന്ന് ബന്ദികളാക്കിയ സ്ത്രീയെയും കുട്ടികളേയും ഹമാസ് പോരാളികള്‍ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്ന വീഡിയോ അല്‍ജസീറ പുറത്തുവിട്ടു. ‘ആരും നിങ്ങളെ ഉപദ്രവിക്കില്ല. അവളെ പുതപ്പിക്കുക. അവള്‍ക്ക് കുട്ടികളുണ്ട്. ഞങ്ങള്‍ മനുഷ്യത്വമുള്ള ആളുകളാണ്’- എന്നാണ് ഹമാസ് പോരാളികള്‍ പറയുന്നത്. ഇസ്രായേലിനെതിരായ ആക്രമണത്തിനിടെ സൈനികരടക്കമുള്ള നിരവധി പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു. ഇവരുടെ എണ്ണം ഉടൻ പ്രഖ്യാപിക്കുമെന്ന് ഹമാസ് അറിയിച്ചു. അതേസമയം, ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഇതിനോടകം 313 പേര്‍ കൊല്ലപ്പെടുകയും 2000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ 20 കുട്ടികളും ഉള്‍പ്പെടും. അതേസമയം, ആക്രമണത്തില്‍ മരിച്ച ഇസ്രായേലികളുടെ എണ്ണം 300 കവിഞ്ഞു. 1600 പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ 318 പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 26 പേര്‍ സൈനികരാണെന്ന് ഇസ്രയേല്‍ പറയുന്നു. പ്രദേശങ്ങളില്‍ കൂടുതല്‍ പോരാളികളെ രംഗത്തിറക്കിയതായി ഹമാസും വ്യക്തമാക്കി. ഇന്നലെ ഉച്ചയോടെ ഗസയ്ക്കുമേല്‍ ഇസ്രായേല്‍ ആരംഭിച്ച വ്യോമാക്രമണം കൂടുതല്‍ ശക്തമായി തുടരുകയാണ്. 450 ഇടങ്ങളില്‍ ആക്രമണം നടന്നതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. സിവിലിയൻ കെട്ടിടങ്ങള്‍ പലതും ആക്രമണത്തില്‍ നിലംപൊത്തി. ഗസയിലെ നിരവധി പള്ളികളും ഇസ്രയേല്‍ തകര്‍ത്തു. ഇതിനിടെ, വടക്കു പടിഞ്ഞാറൻ ഇസ്രായേലിലെ സൈനികതാവളവും ഹമാസ് കീഴടക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കിസ്സൂഫിമിലെ ഇസ്രായേല്‍ സൈനികതാവളത്തിലാണ് ഖസ്സാം ബ്രിഗേഡ് ഹമാസ് പതാക നാട്ടിയത്. മിഡിലീസ്റ്റ് ഒബ്‌സര്‍വെര്‍ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഗസ മുനമ്ബിനോട് ചേര്‍ന്നുള്ള ഒഫാകിം, സിദ്‌റോത്ത്, യാദ് മോര്‍ദെച്ചായ്, കിഫാര്‍ അസ്സാ, ബീരി, യാദിത്, കിസ്സൂഫിം മേഖലകളിലാണ് ഖസ്സാം ബ്രിഗേഡും ഇസ്രയേല്‍ സൈന്യവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്നത്. ഇവിടങ്ങളിലെ നിരവധി ഇസ്രായേല്‍ സൈനികരെ ഹമാസ് സേന പിടികൂടിയിട്ടുണ്ട്. നിരവധി സൈനികതാവളങ്ങള്‍ കീഴടക്കുകയും ജയിലുകള്‍ തകര്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹമാസ് ആക്രമണത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ആളപായവും നാശനഷ്ടവുമാണ് ഇസ്രായേലിനുണ്ടായത്. കിസ്സൂഫിമിലെ ഇസ്രായേല്‍ സൈനികതാവളം ഹമാസ് കീഴടക്കിയതായി റിപ്പോര്‍ട്ട് ഇസ്രയേല്‍ ആക്രമണം: ഗസ്സയില്‍ മരണം 313 ആയി; 400 പേരെ വധിച്ചെന്ന് ഇസ്രയേല്‍മുഴുവൻ ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കാൻ ആവശ്യമായത്രയും ഇസ്രായേല്‍ സൈനികര്‍ ഞങ്ങളുടെ പിടിയില്‍-ഹമാസ്