KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി‌ക്കെതിരായ പരാമര്‍ശം നാക്കുപിഴ; മുഖ്യമന്ത്രിയോടും കുടുംബത്തോടും ക്ഷമ ചോദിച്ച് പി.വി.അന്‍വര്‍

SHARE THIS ON

നിയമസഭാ മന്ദിരത്തിന് മുന്നില്‍വെച്ച് മുഖ്യമന്ത്രിക്കെതിരായി നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ക്ഷമ പറഞ്ഞ് പി.വി.അന്‍വര്‍ എം.എല്‍എ. തന്റെ ഫെയ്‌സ്ബുക് പേജില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങയോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പി.വി.അന്‍വര്‍ ക്ഷമ പറഞ്ഞുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും’ എന്ന് മാധ്യമങ്ങളോട് നടത്തിയ പരാമർശത്തിലാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ അൻവർ മാപ്പുപറഞ്ഞത്.

അതേസമയം, പി.വി.അൻവർ ഇനി പ്രത്യേക ബ്ലോക്കായി  നിയമസഭയിൽ ഇരിക്കും.  അൻവറിന്റെ സീറ്റ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ നാലാംനിരയിൽ നൽകാൻ സ്പീക്കർ നിർദേശിച്ചു. അൻവറിന്റെ കത്ത് പരിഗണിച്ചാണ് നടപടി.ഇടതുപക്ഷത്തു നിന്ന് മാറിയ അൻവറിന് പ്രതിപക്ഷനിരയിൽ സീറ്റ് അനുവദിച്ചെങ്കിലും അത് വേണ്ടെന്ന് അദ്ദേഹം സ്പീക്കറെ അറിയിച്ചിരുന്നു. വേറെ സീറ്റ് നൽകിയില്ലെങ്കിൽ നിലത്തിരിക്കുമെന്ന ഭീഷണിയും അൻവർ മുഴക്കിയിരുന്നു.

error: Content is protected !!