രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്
മുംബൈ: ഇന്ത്യന്‍ വ്യവസായ ഭീമന് രത്തന്‍ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രത്തന്‍ ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ രത്തന്‍ ടാറ്റയെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ തനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന അദ്ദേഹത്തിന്റെ പേരില്‍ തിങ്കളാഴ്ച വിശദീകരണ കുറിപ്പിറങ്ങിയിരുന്നു. തനിക്ക് പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലെന്നും സ്ഥിരം ചെക്ക് അപ്പിനായി എത്തിയതാണ് എന്നുമാണ് രത്തന്‍ ടാറ്റ ഇതില്‍ വ്യക്തമാക്കിയത്.