KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് സമൂഹമാധ്യമം ഉപയോഗിക്കണോ: പോലീസുകാർ സത്യവാങ്മൂലം നൽകണം; ലംഘിച്ചാൽ ശിക്ഷ ഉറപ്പ്

SHARE THIS ON


കോട്ടയം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കണമെങ്കിൽ ഇനി മേലുദ്യോഗസ്ഥർക്ക് സത്യവാങ്മൂലം എഴുതി ഒപ്പിട്ടുനൽകണം. ഓരോ ഉദ്യോഗസ്ഥനും ഏതൊക്കെ വാട്സാപ്പ്, ടെലിഗ്രാം, സമൂഹമാധ്യമ അക്കൗണ്ടുകളിൽ അംഗമാണെന്നും മേലുദ്യോഗസ്ഥരെ അറിയിക്കണം.

വിരുദ്ധമായി പ്രവർത്തിച്ചാൽ ശിക്ഷ ഉറപ്പാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സത്യപ്രസ്താവന നൽകുന്നതിന് പ്രത്യേക മാതൃകയിലുള്ള ഫോമും പോലീസ് ആസ്ഥാനത്തുനിന്ന് തയ്യാറാക്കിയിട്ടുണ്ട്. പോലീസുകാരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും, വാട്സാപ്പ് ഗ്രൂപ്പുകളും ഇനി സംസ്ഥാന രഹസ്യാന്വഷണവിഭാഗത്തിന്റെ നിരീക്ഷണത്തിലുമായിരിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു.

പോലീസ് ഉദ്യോഗസ്ഥരുടെ ചില സമൂഹമാധ്യമ പോസ്റ്റുകൾ സേനയ്ക്കും സർക്കാരിനും കളങ്കമുണ്ടാക്കുന്നുവെന്ന് കണ്ടെത്തുകയും, ഉദ്യോഗസ്ഥരുടെ പോസ്റ്റിനെതിരേ നിരവധി പരാതികൾ ഉയരുകയും ചെയ്തതോടെയാണ് പോലീസ് മേധാവിയുടെ നിർദേശം.

സത്യപ്രസ്താവന ഇങ്ങനെ

* പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചുമാത്രമേ ഞാൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തു.

* പോലീസിന്റെ പ്രതിച്ഛായയ്ക്കും മാന്യതയ്ക്കും അഖണ്ഡതക്കും ഹാനികരമായ പ്രവർത്തനങ്ങൾ നടത്തില്ല, നിയമപാലകൻ എന്ന നിലവാരം ഉറപ്പാക്കും.

*ഔദ്യോഗിക രഹസ്യരേഖകൾ പങ്കിടുകയോ, ഫോർവേഡ് ചെയ്യുകയോ, പ്രചരിപ്പിക്കുകയോ ചെയ്യില്ല.

*മേൽപറഞ്ഞവ ലംഘിക്കപ്പെട്ടാൽ എനിക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് മനസ്സിലാക്കുന്നു.

അതത് സ്റ്റേഷൻ ഇൻസ്പെക്ടർമാർക്കാണ് സത്യവാങ്മൂലം നൽകേണ്ടത്. ഇൻസ്പെക്ടർമാർ സ്റ്റേഷൻപരിധി വിട്ടുപോകുമ്പോൾ ജില്ലാ പോലീസ് മേധാവിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!